പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു; മുഖം വികൃതമാക്കിയിട്ടുണ്ടെന്നും മൃതദേഹത്തില്‍ തൊടാന്‍ പോലും സമ്മതിച്ചില്ലെന്നും ആരോപണം; കാര്‍ത്തിക്കിനെ തിരിച്ചറിയാന്‍ സഹോദരന് കഴിഞ്ഞില്ല
Nov 1, 2019, 11:02 IST
തൃശൂര്‍: (www.kvartha.com 01.11.2019) അട്ടപ്പാടിയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മണിവാസകത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മണിവാസകത്തിന്റെ സഹോദരങ്ങളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയിട്ടുണ്ടെന്ന് സഹോദരങ്ങള്‍ ആരോപിച്ചു. മൃതദേഹത്തില്‍ തൊടാന്‍ പോലും പോലീസ് സമ്മതിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
എന്നാല്‍, കാര്‍ത്തിക്കിനെ തിരിച്ചറിയാന്‍ സഹോദരന് കഴിഞ്ഞില്ല. മുഖത്ത് നിറയൊഴിച്ചതിന്റെ അടയാളങ്ങള്‍ ഉണ്ട്. ക്രൂരമായി കൊന്നതാണെന്ന് മൃതദേഹം കണ്ടാല്‍ തന്നെ മനസിലാകുമെന്ന് കാര്‍ത്തിക്കിന്റെ സഹോദരന് പറഞ്ഞു.
അതേസമയം ഇവര്‍ക്കൊപ്പം തന്നെ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അരവിന്ദന്റേയും രമയുടേയും മൃതദേഹങ്ങള്‍ കാണാന്‍ അനുമതി തേടി ഇതുവരെയും ബന്ധുക്കള്‍ എത്തിയിട്ടില്ല. മണിവാസകത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ മൃതദേഹങ്ങള്‍ മറവു ചെയ്യരുതെന്ന് കോടതി നിര്‍ദേശമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Maoist encounter, body of Manivasakam identified, Thrissur, News, Trending, Gun attack, Dead Body, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.