Request Action | കേരളത്തില്‍ കൂടുതല്‍ ട്രെയിന്‍ യാത്രാ സൗകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി
● വേണാട് എക് സ് പ്രസില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണ സംഭവവും സൂചിപ്പിച്ചു
● കേരളത്തിലെ യാത്രക്കാര്‍ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന്റെ നേര്‍ചിത്രമാണെന്നും ചൂണ്ടിക്കാട്ടല്‍
കണ്ണൂര്‍: (KVARTHA) കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി. എറണാകുളം ബംഗളൂരു വന്ദേഭാരത് ഉള്‍പ്പെടെ മുന്‍പ് പ്രഖ്യാപിച്ച ട്രെയിനുകള്‍ അടിയന്തരമായി സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും ബ്രിട്ടാസ് കത്തില്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ദിവസം വേണാട് എക് സ് പ്രസില്‍ യാത്രക്കാര്‍ കുഴഞ്ഞുവീണ സംഭവവും അദ്ദേഹം സൂചിപ്പിച്ചു. ഇത് കേരളത്തിലെ യാത്രക്കാര്‍ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന്റെ നേര്‍ചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റെടുത്തവര്‍ക്ക് ട്രെയിനില്‍ കയറാനാകുന്നില്ല, കയറിയവരാകട്ടെ, സുരക്ഷിതമല്ലാത്ത, വായുസഞ്ചാരമില്ലാത്ത വൃത്തിഹീനമായ സാഹചര്യത്തില്‍ മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്.
പൊതുഗതാഗത സംവിധാനത്തില്‍, ദശലക്ഷക്കണക്കിന് യാത്രക്കാര്‍ നിത്യേന ആശ്രയിക്കുന്ന ട്രെയിനുകളില്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ തിക്കും തിരക്കും അസ്വീകാര്യമാണ്. അണ്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളിലെ യാത്രക്കാര്‍ക്കും റെയില്‍വേ ആവശ്യമായ പരിഗണന നല്‍കേണ്ടതുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ അടിയന്തര മുന്‍ഗണന നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഗുരതരമായ ദുരന്തങ്ങള്‍ക്കിടയാക്കുമെന്നും ബ്രിട്ടാസ് കത്തില്‍ ചൂണ്ടിക്കാട്ടി.
#Kerala #TrainServices #JohnBrittas #RailwayMinister #PublicTransport #PassengerSafety