മത നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് പറയുന്നവര്‍ക്ക് ശരീഅത്ത് സംരക്ഷിക്കാന്‍ കഴിയില്ല: മുസ്തഫല്‍ ഫൈസി

 


തിരൂര്‍: (www.kvartha.com 20.11.2016) മത നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് പറയുന്നവര്‍ക്ക് ശരീഅത്ത് സംരക്ഷിക്കാന്‍ കഴിയില്ലെന്നും അവരോടൊപ്പം കൂടി ശരീഅത്ത് സംരക്ഷിക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും മുസ്തഫല്‍ ഫൈസി അഭിപ്രായപ്പെട്ടു. തീവ്രവാദം മത പരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് തിരൂരില്‍ സംഘടിപ്പിച്ച മാനവ രക്ഷാ സെമിനാറില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ശരീഅത്ത് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഇസ്‌ലാം അല്ലാഹു മനുഷ്യന്റെ ഇഹ പര വിജയത്തിന് വേണ്ടി സംവിധാനിച്ചതാണ്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക വിധി വിലക്കുകളായ ശരീഅത്ത് ഒരിക്കലും മാറ്റത്തിരുത്തലുകള്‍ക്ക് ആവശ്യവുമില്ല. ഏറെ തെറ്റിധാരണ വരുത്തിയ ഒരു വിഷയമാണ് മുത്തലാഖ്. ഇസ്‌ലാമില്‍ നികാഹിന് മാനദണ്ഡമുളളത് പോലെ തലാഖിനും നിയമങ്ങളുണ്ട്. യോജിപ്പിന്റെ എല്ലാ മാര്‍ഗങ്ങളും നോക്കിയിട്ടും യോജിപ്പില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു തലാഖ് ചൊല്ലാന്‍ അവസരമുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ മൂന്ന് അവസരങ്ങള്‍ ഉണ്ടായിട്ടും തലാഖ് ചൊല്ലാത്തവന് ഈ അവസരം ഒന്നിച്ച് ഉപയോഗപ്പെടുത്തുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ വിവാദ ഷാബാനു വിഷയത്തില്‍ ഭര്‍ത്താവ് ഈ മാനദണ്ഡങ്ങള്‍ പാലിക്കുകയോ തലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് എന്തെങ്കിലും നല്‍കണമെന്ന മര്യാദയോ പാലിക്കാതെ വന്നപ്പോഴാണ് അവര്‍ കോടതിയെ സമീപിച്ചത്.

ഇവിടെ തെറ്റുകാരനായ ഭര്‍ത്താവിനോടൊപ്പം പേഴ്‌സണല്‍ ലോബോഡ് കക്ഷി ചേര്‍ന്നതാണ് പ്രശ്‌നം വഷളാക്കിയത്. ഇന്ന് കേരളത്തിലെ ചിലര്‍ ഞങ്ങള്‍ പേഴ്‌സണല്‍ ലോബോഡിന് കൂടെയാണെന്ന് പറയുന്നത് തെറ്റാണ്. കാരണം വിശുദ്ധ ഖുര്‍ആന്‍ തെറ്റ് ചെയ്തവനോടോപ്പം കക്ഷി ചേരലും മഹാപാപമായി കാണുന്നുണ്ട്.  മുതലാഖിനെ എതിര്‍ക്കുന്നവരും ശരീഅത്തനെ തെറ്റി ധരിക്കാന്‍ കാരണക്കാരായ പേഴ്‌സണല്‍ ലോ ബോഡിനെ അനുകൂലിക്കുന്നവര്‍ക്കെതിരെ അദ്ദേഹം തുറന്നടിച്ചു.

മത നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് പറയുന്നവര്‍ക്ക് ശരീഅത്ത് സംരക്ഷിക്കാന്‍ കഴിയില്ല:  മുസ്തഫല്‍ ഫൈസി

പരിരക്ഷിക്കപെടേണ്ട പൈതൃകം എന്ന വിഷയം പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രനും തീവ്രവാദത്തിന്റെ വര്‍ത്തമാനം എന്‍ അലി അബ്ദുല്ലയും അവതരിപ്പിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കരുവള്ളി റഹീം മാസ്റ്റര്‍ പ്രസംഗിച്ചു. പി എം മുസ്തഫ കോഡൂര്‍ സ്വാഗതവും അബ്ദു സമദ് മുട്ടന്നൂര്‍ നന്ദിയും പറഞ്ഞു.

Keywords: Tirur, Malappuram, Kerala, Sunni, Samastha, Kanthapuram A.P.Aboobaker Musliyar, Muslim Jamath, MP Muslthafal Faizy.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia