NIA Raids | കേന്ദ്രസേനയുടെ അകമ്പടിയോടെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന; സംസ്ഥാന സമിതി അംഗത്തെ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍; ഭരണകൂട ഭീകരതയെന്ന് എ അബ്ദുല്‍ സത്താര്‍

 




തിരുവനന്തപുരം: (www.kvartha.com) കേന്ദ്രസേനയുടെ അകമ്പടിയോടെ സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ പരിശോധന. ഡെല്‍ഹിയിലും കേരളത്തിലും രെജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് റെയ്ഡ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പുലര്‍ചെ പെരുമ്പിലാവിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

കേരളത്തില്‍ വ്യാപകമായി 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പോപുലര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് നേതാവ് അശ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപുലര്‍ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുള്‍ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. 

NIA Raids | കേന്ദ്രസേനയുടെ അകമ്പടിയോടെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന; സംസ്ഥാന സമിതി അംഗത്തെ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍; ഭരണകൂട ഭീകരതയെന്ന് എ അബ്ദുല്‍ സത്താര്‍


അതേസമയം, റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുയരുകയാണ്. തിരുവനന്തപുരത്തെ പോപുലര്‍ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിച്ചു തടയാന്‍ ശ്രമിച്ചതോടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. 

മിന്നല്‍ പരിശോധനയെ സംസ്ഥാന ജനറല്‍ സെക്രടറി എ അബ്ദുല്‍ സത്താര്‍ അപലപിച്ചു. സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സത്താര്‍ പ്രതികരിച്ചു. ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സത്താര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Thiruvananthapuram,NIA,Raid,Protest,Protesters,Police,Top-Headlines, Kerala: NIA raids on Popular Front offices
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia