ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനമായി ഐ.എ.എസ് കരസ്ഥമാക്കി ആദ്യ മലയാളി നഴ്സ് ആനി കണ്മണി ജോസ്. തന്റെ സഹപ്രവര്‍ത്തകരെല്ലാം ഉയര്‍ന്ന വേതനം ആഗ്രഹിച്ച് വിദേശരാജ്യങ്ങളില്‍ ജോലിതേടി പോയപ്പോള്‍ തന്റെ ജീവിതാഭിലാഷം സ്വന്തമാക്കാനുള്ള നിരന്തര ശ്രമത്തിലായിരുന്നു ഈ ഇരുപത്തിയാറുകാരി.
എറണാകുളം പാമ്പാക്കുട സ്വദേശിയായ ആനി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് തന്റെ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. 'നഴ്സിംഗ് ബിരുദമുള്ളവര്‍ക്ക് ഐ.എ.എസിന് അപേക്ഷ സമര്‍പ്പിക്കാനാകുമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നു- ആനി പറഞ്ഞു. 65ം സ്ഥാനമാണ് ഐ.എ.എസ് പരീക്ഷയില്‍ ആനി സ്വന്തമാക്കിയത്. നാടിന്റെ അഭിമാനമായി മാറിയ ആനി കണ്മണിക്ക് സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പാമ്പാക്കുട പൗരസമിതി.
Keywords: New Delhi, Kerala, Nurse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.