Ministers Swinging | തിരുവനന്തപുരത്ത് ഓണം വാരാഘോഷ ഓഫീസ് തുറന്നു; പരസ്പരം ഊഞ്ഞാലാട്ടി ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും, വീഡിയോ
Aug 18, 2022, 11:32 IST
തിരുവനന്തപുരം: (www.kvartha.com) തലസ്ഥാന നഗരിയില്‍ ഓണം വാരാഘോഷ ഓഫീസ് തുറന്നു. സെപ്തംബര്‍ ആറ് മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടത്തുന്നത്. ഇതിനിടെ ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരുടെ ഊഞ്ഞാലാട്ടം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്. ഓഫീസ് ഉദ്ഘാടനം ചെയ്ത് രണ്ടുപേരും എത്തിയത് ഇതിനോട് ചേര്‍ന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിന് മുന്നിലായിരുന്നു. വൈകാതെ തന്നെ ഇരുവരും പരസ്പരം ഊഞ്ഞാലാട്ടി. മന്ത്രി വി ശിവന്‍കുട്ടിയാണ് വീഡിയോ ഫേസ്ബുകിലൂടെ പങ്കുവച്ചത്. 'യുവശക്തിയുടെ കരങ്ങളില്‍' എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.
ആദ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഊഞ്ഞാലില്‍ ഇരുന്നത്. തന്നെ ഊഞ്ഞാലിലാട്ടിയ ടൂറിസം മന്ത്രി റിയാസിനെ പിന്നാലെ ഊഞ്ഞാലില്‍ ഇരുത്തി വിദ്യാഭ്യാസ മന്ത്രി ഊഞ്ഞാലാട്ടി. കോവിഡ് മഹാമാരി ജനങ്ങളെ ഒറ്റപ്പെടുത്തിയെ ഓണം എല്ലാവരെയും ഒന്നിപ്പിക്കുകയാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും ടൂറിസം ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.
അതിനിടെ, സംസ്ഥാന സര്‍കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതല്‍ വിതരണം തുടങ്ങും. തുണി സഞ്ചി ഉള്‍പെടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാകിംഗ് 80 ശതമാനവും പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റില്‍ ഉണ്ടാകും.
14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പെടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പെടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.