Rain Alerts | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും; 4 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത
May 2, 2023, 15:51 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് രാവിലെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ഈ സാഹചര്യത്തില്‍ രാവിലെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഞ്ഞ ജാഗ്രത ഉച്ചയ്ക്ക് ശേഷം ഓറന്‍ജ് ജാഗ്രതയായി മാറ്റി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചു.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. അടുത്ത മണിക്കൂറുകളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40-50 കി.മീ വേഗതയുള്ള കാറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അതിശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാന്‍ ലക്ഷദ്വീപ് തീരത്ത് മീന്‍ പിടുത്തത്തിന് വിലക്കേര്‍പെടുത്തി.
കേരള-കര്‍ണാടക തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് തടസമില്ല. ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങള്‍, കൊമോറിന്‍, മാലദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മീന്‍ പിടുത്തത്തിന് പോകാന്‍ പാടില്ല.
Keywords: News, Kerala-News, Kerala, News-Malayalam, Weather-News, Rain, Weather, Thiruvananthapuram, Alerts, Warning, Fishing, Kerala: Orange alert declared in four districts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.