Kerala Police | പെണ്ണാണെന്ന് കരുതി ചാടി വീണാല്‍ കിട്ടുന്നത് മുട്ടന്‍പണിയായിരിക്കും; മുന്‍പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ കരുതിയിരിക്കണമെന്ന് പൊലീസ്; വീഡിയോ കോളിലൂടെ കാത്തിരിക്കുന്നത് ഭീഷണി സന്ദേശം
Jul 23, 2023, 18:15 IST
തിരുവനന്തപുരം: (www.kvartha.com) സോഷ്യല്‍ മീഡിയ അധീശസ്ഥാനത്തേക്ക് എത്തിയപ്പോള്‍ മലയാളിയുടെ സാമൂഹ്യസങ്കല്‍പ്പങ്ങള്‍ക്കും കുടുംബഭദ്രതയ്ക്കുമൊക്കെ വന്‍തോതില്‍ അപചയവും സംഭവിക്കുകയാണ്. കുറ്റകൃത്യങ്ങളും ആത്മഹത്യാനിരക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമൊക്കെ കൂടുകയാണ്. ഇപ്പോഴിതാ, ഇത്തരം തട്ടിപ്പുകളില്‍ വീണ് വഞ്ചിതരാവാതിരിക്കാന്‍ ഫേസ്ബുകിലൂടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളപൊലീസ്.
അപരിചിതരായ പെണ്‍കുട്ടികളുടെ പേര് കണ്ട് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് മുട്ടന്‍ പണിയായിരിക്കും. കാള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കുമെന്ന് പൊലീസ് മുന്നറിപ്പ് നല്‍കുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാല്‍ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാള്‍ അറ്റന്‍ഡ് ചെയ്താലോ മറു വശത്ത് ഒരു പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോര്‍ഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കണം എന്നുമായിരിക്കും സന്ദേശം. കാള്‍ അറ്റന്‍ഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ളീലത കലര്‍ത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നല്‍കും.
ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണം ?
ഒരിക്കലും അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കരുത്. നല്‍കിയാല്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുള്‍പ്പെടെ വിവരമറിയിച്ച് ധൈര്യപൂര്‍വം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഓണ്‍ലൈന്‍ മുഖാന്തരമോ പരാതി നല്‍കുക.
NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.
Keywords: News, Kerala, Kerala-News, Police-News, Kerala Police, Warning, Social Media, Scam, Thiruvananthapuram, Thiruvananthapuram: Kerala police warning notes to social media scam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.