Conference | കേരള പ്രവാസി അസോസിയേഷന്‍ പ്രഥമ ജില്ലാസമ്മേളനം കണ്ണൂരില്‍ നടത്തി

 


കണ്ണൂര്‍: (www.kvartha.com) സ്വതന്ത്ര രാഷ്ട്രീയ പാര്‍ടിയായ കെപിഎയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം കണ്ണൂര്‍ പയ്യാമ്പലം കൃഷ്ണ ബീച് റിസോര്‍ടില്‍ കെപിഎ ദേശീയ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത്, ദേശീയ ജെനറല്‍ സെക്രടറി ജെറി രാജു മറ്റു ദേശീയ കൗണ്‍സില്‍ നേതാക്കളും കണ്ണൂര്‍ ജില്ലയിലെ വിവിധ കമിറ്റികളില്‍ നിന്നെത്തിയ 470 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചിട്ടും കണ്ണൂര്‍ ജില്ല കൊലപാതകികളുടെ നാടാണെന്ന് വിശേഷിപ്പിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി കെപിഎ (കേരള പ്രവാസി അസോസിയേഷന്‍) ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങള്‍ പെരുപ്പിച്ച് കാണിച്ച് കണ്ണൂരിനെ നശീകരണത്തിന്റെ നാടായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ട്.

കണ്ണൂരിന്റെ വികസനത്തിന് വെല്ലുവിളിയായി മാറുന്ന ഈ ദുഷ്പ്പേര് തിരുത്താന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കാത്തതില്‍ കെപിഎ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. കണ്ണൂരില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്തെ വിമാന കംപനികള്‍ വിദേശത്തേക്ക് കണ്ണൂരില്‍ നിന്നും 68 സര്‍വീസുകള്‍ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കംപനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കംപനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിഎ പ്രമേയം പാസാക്കി.

പ്രഥമ ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉള്‍പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങള്‍ ഇതുവരെ ഇവര്‍ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂര്‍.

നാല് കിലോമീറ്റര്‍ മണലില്‍ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍ ബീചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇന്‍ ബീചുകളില്‍ ഒന്നായി ബിബിസി 2016 ഇല്‍ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉള്‍പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂര്‍ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സര്‍കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത് മുഖ്യാതിഥിയായി.

Conference | കേരള പ്രവാസി അസോസിയേഷന്‍ പ്രഥമ ജില്ലാസമ്മേളനം കണ്ണൂരില്‍ നടത്തി

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജെനറല്‍ സെക്രടറി ജെറി രാജു സംഘടന റിപോര്‍ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവര്‍ത്തന റിപോര്‍ടും അവതരിപ്പിച്ചു. ബീന സുനില്‍, രൂപേഷ് പുല്ലാഞ്ഞിയോടന്‍, മനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മുഹമ്മദ് ഇക്ബാല്‍ (പ്രസിഡന്റ്), അശോക് കുമാര്‍ (വൈ.പ്രസിഡന്റ്), രൂപേഷ് പുല്ലഞ്ഞിയോടന്‍ (സെക്രടറി), മുഹമ്മദ് ആശിഖ് (ജോ. സെക്രടറി), മനോജ് കുമാര്‍ (ട്രഷറര്‍), ആബിദ ഫക്രുദീന്‍ (ജോ. ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Keywords:  Kerala Pravasi Association held its first district conference in Kannur, Kannur, News, Conference, Inauguration, Flight, Service,  Protest, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia