കാസര്‍കോട്ടെ കൊലയ്ക്കു പിന്നിലെ അജണ്ടകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതയോടെ സിപിഎം, സര്‍ക്കാര്‍, പോലീസ്

 


തിരുവനന്തപുരം: (www.kvartha.com 23.03.2017) കാസര്‍കോട്ട് മദ്രസാ അധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന മുഹമ്മദ് റിയാസിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ സാമുദായിക സംഘര്‍ഷത്തിനുള്ള ശ്രമമുണ്ടെന്ന് ഭരണ നേതൃത്വത്തിനു ശക്തമായ സംശയം.

അതുകൊണ്ട് അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കേസ് അന്വേഷിക്കാനാണ് നിര്‍ദേശം. മാത്രമല്ല, കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം സമുദായത്തില്‍ നിന്ന് ആരെങ്കിലും പ്രകോപിതരായി പ്രതികരിക്കുന്നത് കാത്തിരിക്കുന്നവര്‍ ഉണ്ടാകാം എന്നതുകൊണ്ട് അത്തരം പ്രകോപനങ്ങളെ കരുതിയിരിക്കാന്‍ സമുദായത്തിലെ വിവിധ വിഭാഗം നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും തന്നെ ഫോണില്‍ അഭ്യര്‍ത്ഥിച്ചതായും സൂചനയുണ്ട്. 

 കാസര്‍കോട്ടെ കൊലയ്ക്കു പിന്നിലെ അജണ്ടകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതയോടെ സിപിഎം, സര്‍ക്കാര്‍, പോലീസ്

മുസ്‌ലിം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് തീവ്രസ്വഭാവമുള്ള മുസ്‌ലിം സംഘടനകളിലേതെങ്കിലും മുതലെടുക്കുന്നതിന് മുമ്പേ രംഗം കൈയടക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു എന്നുമുണ്ട് വിവരം. ഹര്‍ത്താലിനിടെ പോലീസിന്റെ ഭാഗത്തു നിന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും മറ്റുമെതിരേ ചില പ്രകോപന നീക്കങ്ങള്‍ ഉണ്ടായത് ലീഗ് നേതൃത്വം ഭരണനേതൃത്വത്തിലെ ഉന്നതരെ അറിയിച്ചിരുന്നു. അതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസിനെയും പിടിവിട്ടു പോകുന്നതില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിഞ്ഞു.

കേന്ദ്രത്തില്‍ നരേന്ദ്ര മോഡിക്കു പിന്നാലെ ഉത്തര്‍പ്രദേശില്‍ യോഗിയും അധികാരത്തിലെത്തിയതിന്റെ ആവേശത്തില്‍ തീവ്രഹിന്ദുത്വ പക്ഷക്കാരില്‍ ചിലര്‍ രാജ്യത്ത് പലയിടത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരെ തിരിഞ്ഞേക്കാം എന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നുണ്ട്. എന്നാല്‍ കാസര്‍കോട് ഉള്‍പ്പെടെ ഒരു സംഭവത്തിലും മുന്‍വിധിയോടെ പാര്‍ട്ടിയോ പാര്‍ട്ടിയുടെ സര്‍ക്കാരോ ഇടപെടരുത് എന്നും തീരുമാനമുണ്ട്. കൊലപാതകത്തിനു പിന്നില്‍ ആരാണെങ്കിലും അത് തുറന്നുകാണിക്കാനും യഥാര്‍ത്ഥ പ്രതികളെത്തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള ശക്തമായ നിര്‍ദേശമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.

 കാസര്‍കോട്ടെ കൊലയ്ക്കു പിന്നിലെ അജണ്ടകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ജാഗ്രതയോടെ സിപിഎം, സര്‍ക്കാര്‍, പോലീസ്

ഭരണ നേതൃത്വത്തിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിലെ രാഷ്ട്രീയ ഇച്ഛാശക്തി കൂടി മനസിലാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേരിട്ടുള്ള നിരീക്ഷണം കാസര്‍കോട് അന്വേഷണത്തിലുണ്ട്. ഡോ. ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അരിച്ചുപെറുക്കി അന്വേഷിക്കുകയാണ്. അതേ സമയം ആ അന്വേഷണം നിരപരാധികളെ ബുദ്ധിമുട്ടിക്കുന്നു എന്ന തരത്തില്‍ പ്രചരണം നടത്താന്‍ ഏതെങ്കിലും വിഭാഗത്തിന് അവസരം നല്‍കരുത് എന്നും പോലീസിനു നിര്‍ബന്ധമുണ്ട് എന്നാണ് വിവരം.

അതിനിടെ, കാസര്‍കോട് സംഭവത്തിനു പിന്നില്‍ കലാപത്തിനുള്ള ആസൂത്രിത നീക്കമുണ്ട് എന്ന് ധ്വനിപ്പിക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ' ചൂണ്ടയിടാന്‍ പോകുമ്പോള്‍ ഒരു മണ്ണിരയെ പിടിച്ച് ചൂണ്ടയില്‍ കോര്‍ക്കും. ആ മണ്ണിര തനിക്കുള്ള ഭക്ഷണമാണെന്ന് കരുതി വെള്ളത്തിലെ മീന്‍ അത് കൊത്താന്‍ വരും, കെണിയില്‍പ്പെട്ട മീനിനെ വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ച് ചൂണ്ടക്കാരന്‍ തന്റെ കൊട്ട നിറയ്ക്കും.

കാസര്‍കോട്ടെ കൊലപാതകം ഒരു ചൂണ്ടയാണ്. നാടിനെ കലാപഭൂമിയാക്കാനുള്ള ഇരയുമിട്ട് ബുദ്ധിമാനായ ചൂണ്ടക്കാരന്‍ കാത്തിരിക്കുകയാണ്. അതില്‍ കയറി കൊത്താതിരിക്കാനുള്ള ജാഗ്രതയാണ് നമ്മള്‍ കാണിക്കേണ്ടത്...' പ്രജീത്ത് ഉലൂജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉദാഹരണം.

Also Read:
റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala ruling party, Govt and police very careful on Kasaragod murder, Thiruvananthapuram, Phone call, Chief Minister, Pinarayi vijayan, Police, Harthal, Prime Minister, News, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia