V K Sanoj | 'കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി', പാനൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർക്കെതിരെ കേസെടുത്തുവെന്ന് വി കെ സനോജ്
Apr 8, 2024, 22:53 IST
കണ്ണൂർ: (KVARTHA) കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂർ യൂത്ത് സെൻ്ററിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂന്നര കോടി ജനങ്ങളെയാണ് സിനിമ അപമാനിക്കുന്നത്. വര്‍ഗീയ വാദികളുമായി സന്ധി ചെയ്യുന്നവരാണ് സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്. വിശ്വാസി സമൂഹം എല്ലാം മനസിലാക്കാന്‍ ശേഷിയുള്ളവരാണ്. വിശ്വാസി സമൂഹം ഇതിന് പിന്നില്‍ അണിനിരക്കുമെന്ന് വി കെ സനോജ് പറഞ്ഞു.
പാനൂർ സ്ഫോടനത്തിൽ ഡിവൈഎഫ്ഐയ്ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. ഡിവൈഎഫ്ഐ മറുപടി പറയേണ്ട കാര്യം ഇതിലില്ലെന്നും സനോജ് പറഞ്ഞു. ഒരു നാട്ടിൽ അപകടം നടക്കുമ്പോൾ എല്ലാവരും ഓടിയെത്തും. അങ്ങനെ സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവർക്കെതിരെയാണ് കേസെടുത്തതെന്നും വി കെ സനോജ് പറഞ്ഞു. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. സ്ഫോടന കേസിൽ സംഘടനയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Kerala Story is challenge to people of Kerala, says V K Sanoj.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.