Obituary | ഡെല്‍ഹിയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ച നെവിന്‍ ഡാല്‍വിന്റെ മരണവാര്‍ത്ത മാതാപിതാക്കള്‍ അറിഞ്ഞത് പള്ളിയില്‍ വച്ച്; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 
 

 
 Kochi, News, Delhi flood, Kerala student, Nevin Dalvin, Tragedy, Family grief, India news,
 Kochi, News, Delhi flood, Kerala student, Nevin Dalvin, Tragedy, Family grief, India news,

Photo Credit: Facebook / Roopasri Ala

വെസ്റ്റ് ഡെല്‍ഹി കരോള്‍ബാഗിന് സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാര്‍ 11 ബിയിലെ റാവൂസ് ഐ എ എസ് സ്റ്റഡി സെന്ററില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തില്‍ നെവിന്‍ അടക്കം മൂന്നു പേരാണ് മരിച്ചത്. 


തെലങ്കാന, യുപി സ്വദേശികളായ ടാനിയ സോണി, ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. 

കൊച്ചി: (KVARTHA) ഡെല്‍ഹിയില്‍ (Delhi) ശനിയാഴ്ച രാത്രി സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലുണ്ടായ (Civil Seervice Coaching Centre) വെള്ളപ്പൊക്കത്തില്‍ (Flood) മരിച്ച നെവിന്‍ ഡാല്‍വിന്റെ (Nevin Dalvin ) മരണവാര്‍ത്ത (Dead News) മാതാപിതാക്കള്‍ (Parents)  അറിഞ്ഞത് ഞായറാഴ്ച രാവിലെ പള്ളിയില്‍ (Church) പ്രാര്‍ഥനയ്ക്ക് (Prayermeet) എത്തിയപ്പോള്‍. മരണവിവരം അറിഞ്ഞ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഉടന്‍തന്നെ ആശുപത്രിയില്‍ (Hospital) പ്രവേശിപ്പിക്കുകയും ചെയ്തു. 


ഞായറാഴ്ച വൈകിട്ട് 3.30നുള്ള വിമാനത്തില്‍ നെവിന്റെ അമ്മയുടെ സഹോദരന്‍ ഡെല്‍ഹിയിലേക്ക് പോകും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ടം ഉള്‍പെടെയുള്ള നടപടികളിലേക്ക് കടക്കും. തിരുവനന്തപുരം സ്വദേശികളാണ് നെവിനും കുടുംബവും. കാലടി സര്‍വകലാശാലയിലെ ജ്യോഗ്രഫി വകുപ്പ് മുന്‍ മേധാവിയായ നെവിന്റെ മാതാവ് ഡോ.ടിഎസ് ലാന്‍സ്ലെറ്റിന്റെ ജോലിയാവശ്യത്തിനായാണ് കുടുംബം കാലടിയിലേക്ക് താമസം മാറിയത്. മുന്‍ ഡി വൈ എസ് പി ഡെല്‍വിന്‍ സുരേഷാണ് നെവിന്റെ പിതാവ്.

വെസ്റ്റ് ഡെല്‍ഹി കരോള്‍ബാഗിന് സമീപം രാജേന്ദ്ര നഗറിലെ ബഡാ ബസാര്‍ 11 ബിയിലെ റാവൂസ് ഐ എ എസ് സ്റ്റഡി സെന്ററില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെള്ളപ്പൊക്കത്തില്‍ നെവിന്‍ അടക്കം മൂന്നു പേരാണ് മരിച്ചത്. തെലങ്കാന, യുപി സ്വദേശികളായ ടാനിയ സോണി(25), ശ്രേയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia