Lottery Result | 10 കോടിയുടെ സമ്മര്‍ ബംപര്‍ ലോടറിയുടെ ഒന്നാം സമ്മാനം അടിച്ചത് പരപ്പ സ്വദേശി നാസറിന്
Mar 27, 2024, 18:59 IST
തിരുവനന്തപുരം: (KVARTHA) സമ്മര്‍ ബംപര്‍ ലോടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിലുള്ള ടികറ്റിനാണ് സമ്മാനം ലഭിച്ചത്. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടികറ്റ് വിറ്റത്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടികറ്റിനാണ്.
അച്ചടിച്ച 36 ലക്ഷം ടികറ്റുകളില്‍ 33.5 ലക്ഷം ടികറ്റുകള്‍ വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നര ലക്ഷം ടികറ്റുകള്‍ അധികമാണ് ഇക്കുറി വിറ്റുപോയത്. ടികറ്റ് വില 250 രൂപ.
ഒന്നാം സമ്മാനമായി 12 കോടി രൂപ നല്‍കുന്ന വിഷു ബംപര്‍ ടികറ്റ് വ്യാഴാഴ്ച പുറത്തിറക്കും. മേയ് 29നാണ് നറുക്കെടുപ്പ്. ടികറ്റിന്റെ വില 300 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേര്‍ക്കും നല്‍കും.

Keywords: Kerala Summer Bumper lottery results announced, Thiruvananthapuram, News, Kerala Summer Bumper Lottery Results, Announced, Lucky Drow, Winner, Ticket, Nasar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.