വെള്ളിയാഴ്ചകളും ഡ്രൈ ഡേ ആക്കുന്നു; ഭരണമുന്നണിയില്‍ യോജിപ്പും വിയോജിപ്പും

 


തിരുവനന്തപുരം:(www.kvartha.com 06.10.2014) ഞായറാഴ്ചകള്‍ക്കു പുറമേ വെള്ളിയാഴ്ചകള്‍ കൂടി മദ്യ രഹിത ദിനം (ഡ്രൈ ഡേ) ആക്കുന്നു. സംസ്ഥാനത്തെ ചില മുസ്ലിം സംഘടനകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിനു മുന്നില്‍ വെച്ച ഈ ആവശ്യം ലീഗ് ഏറ്റെടുത്തിട്ടുണ്ട്. അവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹത്തിന്റെ നിലപാട് അനുകൂലമാണെന്നും സൂചനയുണ്ട്.

മുസ്ലിംകളുടെ പ്രത്യേക പ്രാര്‍ത്ഥനാ ദിനമായ വെള്ളിയാഴ്ച കൂടി ഡ്രൈ ഡേ ആക്കുന്നത് ലോകതലത്തില്‍ തന്നെ അനുകൂല പ്രതികരണങ്ങള്‍ ഉണ്ടാക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഗുണകരമായി മാറുകയും ചെയ്യുമെന്നാണു കണക്കുകൂട്ടല്‍. സര്‍ക്കാര്‍ പ്രഖ്യപിച്ചു നടപ്പാക്കിത്തുടങ്ങിയ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഒക്ടോബര്‍ അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആണ്. ഇതു സംബന്ധിച്ച ഉത്തരവ് എക്‌സൈസ് വകുപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു.

അതേസമയം,മന്ത്രിസഭ തീരുമാനമെടുത്ത് വിജ്ഞാപനം പുറപ്പെടുവിച്ച പുതിയ മദ്യനയത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തണമെങ്കില്‍ മന്ത്രിസഭ തീരുമാനിക്കണം. മദ്യനയം പരിഷ്‌കരിച്ചപ്പോള്‍ മുന്നണിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍ ഇല്ലാതിരുന്ന പുതിയൊരു കാര്യം ധൃതി പിടിച്ച് നടപ്പാക്കുന്നത് ഗുണത്തേക്കാള്‍ തിരിച്ചടിക്കു കാരണമായേക്കും എന്ന് കോണ്‍ഗ്രസിലും യുഡിഎഫിലും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതുകൊണ്ട് രണ്ടാമതൊന്നുകൂടി ആലോചിച്ചു മതി തീരുമാനം എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

ഇത് ലീഗിനെ ബോധ്യപ്പെടുത്താന്‍ കഴിയുകയാണെങ്കില്‍ വെള്ളിയാഴ്ച കൂടി ഡ്രൈ ഡേ ആക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റും. അടുത്ത ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി തൊട്ടടുത്ത ദിവസം മുതല്‍ നടപ്പാക്കുകയായേക്കും ചെയ്യുക. പക്ഷേ, വെള്ളിയാഴ്ച കൂടി മദ്യരഹിത ദിനമാക്കാനും അതുവഴി മദ്യവര്‍ജ്ജനവും മദ്യനിരോധനവും കൂടുതല്‍ വേഗത്തിലാക്കാനും തത്വത്തില്‍ യുഡിഎഫ് തീരുമാനമെടുത്തു പ്രഖ്യാപനം നടത്തിയാല്‍ മാത്രമേ അത്തരമൊരു സാവകാശത്തിന് ലീഗ് തയ്യാറാകൂ എന്നാണു വിവരം.

ബാര്‍ ലൈസന്‍സ് വിവാദത്തെത്തുടര്‍ന്ന് പ്രത്യേക സാഹചര്യത്തിലാണ് പൊടുന്നനെ മദ്യനയം ശക്തമാക്കാനും മദ്യനിരോധന നടപടികള്‍ക്ക് തുടക്കമിടാനും യുഡിഎഫ് തീരുമാനിച്ചത്.

വെള്ളിയാഴ്ചകളും ഡ്രൈ ഡേ ആക്കുന്നു; ഭരണമുന്നണിയില്‍ യോജിപ്പും വിയോജിപ്പും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thiruvananthapuram, Kerala, Liquor, Muslim, CM, Oommen Chandy, Election, Minister, Kerala to extend dry days to fridays too
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia