ഡീസല്‍: കേര­ള­ത്തില്‍ 1.14 രൂപ കുറയും

 


ഡീസല്‍: കേര­ള­ത്തില്‍ 1.14 രൂപ കുറയും
തി­രു­വ­ന­ന്ത­പു­രം: അഞ്ച് രൂപ വര്‍­ധി­ച്ച ഡീ­സല്‍ വി­ല­യില്‍ നി­ന്ന് കേ­ര­ള­ത്തില്‍ ലി­റ്റ­റി­ന് 1.­14 രൂ­പ കു­റ­യും. വി­ല­വര്‍­ധ­ന­യി­ലൂ­ടെ ല­ഭി­ച്ച അ­ധി­ക നി­കു­തി വ­രു­മാ­നം സം­സ്ഥാ­ന സര്‍­ക്കാര്‍ വേ­ണ്ടെ­ന്നു വ­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് 1.14 രൂപ കുറ­യ്ക്കാന്‍ തീരു­മാ­ന­മാ­യ­ത്. അ­ധി­ക നി­കു­തി വേ­ണ്ടെ­ന്നു വെ­ക്കു­ന്ന­താ­യി മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്ടി അ­റി­യി­ച്ചി­രു­ന്നു. കേ­ന്ദ്ര­സര്‍­ക്കാര്‍ അ­ഞ്ചു രൂ­പ വര്‍­ധി­പ്പി­ച്ച­തോ­ടെ സം­സ്ഥാ­ന­ത്ത് ഡീ­സല്‍­വി­ല­യില്‍ 6 രൂ­പ 25 പൈ­സ വര്‍­ധി­ച്ചി­രു­ന്നു.­

വ്യാഴാഴ്ച്ച അര്‍­ധ­രാ­ത്രി മു­തല്‍ ഡീ­സല്‍ വി­ല ലി­റ്റ­റി­ന് അ­ഞ്ചു രൂ­പ കൂ­ട്ടി­യി­രു­ന്നു. ഇ­തേ­തു­ടര്‍­ന്ന് സം­സ്­ഥാ­ന­ത്തെ­ങ്ങും ക­ന­ത്ത പ്ര­തി­ഷേ­ധം ഉ­യ­രു­ന്ന­തി­നി­ടെ­യാ­ണ് അ­ധി­ക­നി­കു­തി വ­രു­മാ­നം വേ­ണ്ടെ­ന്നു ­വെ­ക്കാന്‍ സം­സ്ഥാ­ന സര്‍­ക്കാര്‍ തീ­രു­മാ­നി­ച്ച­ത്. സം­സ്ഥാ­ന സര്‍­ക്കാ­രി­ന്റെ ആ­ത്മാര്‍­ഥ­ത തെ­ളി­യി­ക്കാ­നാ­ണ് അ­ധി­ക വ­രു­മാ­നം വേ­ണ്ടെ­ന്നു വെ­ക്കു­ന്ന­തെ­ന്നു മു­ഖ്യ­മ­ന്ത്രി പ­റ­ഞ്ഞി­രു­ന്നു. അ­തേ­സ­മ­യം ഡീ­സല്‍ വി­ല വര്‍­ധ­ന­യില്‍ സം­സ്ഥാ­ന­ത്തെ­ങ്ങും വ്യാ­പ­ക പ്ര­തി­ഷേ­ധ­മാ­ണ് ന­ട­ക്കു­ന്ന­ത്.

വി­ല വര്‍­ധ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ച് സം­സ്ഥാ­ന­ത്ത് ശനി­യാഴ്ച്ച ഹര്‍­ത്താ­ലി­ന് എല്‍ ­ഡി­ എ­ഫും ബി­ ജെ­ പി­യും ആ­ഹ്വാ­നം ചെ­യ്­തി­ട്ടു­ണ്ട്.­ സം­സ്ഥാ­ന­ത്തെ പു­തു­ക്കി­യ ഡീ­സല്‍ വി­ല (നി­കു­തി ഒ­ഴി­വാ­ക്കി­യശേ­ഷമുള്ളത്) ഇങ്ങ­നെ­യാ­ണ്. തി­രു­വ­ന­ന്ത­പു­രം­ 49.­61 രൂ­പ, കൊ­ല്ലം­ 49.­94, ആ­ല­പ്പു­ഴ­ 49.­55, പ­ത്ത­നം­തി­ട്ട­ 49.­79, കോ­ട്ട­യം­ 49.­55, ഇ­ടു­ക്കി­ 49.­84, എ­റ­ണാ­കു­ളം­ 49.­34, തൃ­ശൂര്‍­ 49.­65, പാ­ല­ക്കാ­ട്­ 49.­92, കോ­ഴി­ക്കോ­ട്­ 49.­65, മ­ല­പ്പു­റം­ 49.­85, വ­യ­നാ­ട്­ 50.­02, ക­ണ്ണൂര്‍­ 49.­54, കാ­സര്‍­കോ­ട്­ 49.­93, മാ­ഹി­ 48.­28.

Keywords: Kerala, Thiruvananthapuram, Diesel charge decrease, District, Oommen chandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia