തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യത: വി എം സുധീരന്
Apr 7, 2014, 12:27 IST
കൊച്ചി: (www.kvartha.com 07.04.2014) തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യതയുള്ളതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും സുധീരന് പറഞ്ഞു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് തല്ക്കാലം പുതുക്കി നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇത് അട്ടിമറിച്ച് ഒരു സംഘം മദ്യലോബികള്‍ സംസ്ഥാനത്ത് വിഷ മദ്യ ദുരന്തം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
നിലവാരമില്ലത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന തീരുമാനത്തോടെ സംസ്ഥാനത്ത് ആകെയുളള 731 ബാറുകളില്‍ 418 ബാറുകള്‍ തല്ക്കാലം അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇവയുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ എന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
അതേസമയം ചലച്ചിത്ര താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് ശരിയല്ലെന്നും സുധീരന് പറഞ്ഞു. നടന് ഇന്നസെന്റിന്റെ സേവനം സിനിമക്കും ചാക്കോയുടെ സേവനം പാര്‍ലമെന്റിനും ആവശ്യമാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും സി.പി.എം പരാജയഭീതിയിലാണ്.
എല്‍ ഡി എഫില്‍ നിന്നും യു ഡി എഫിലേക്ക് ചേക്കേറിയ ആര് എസ് പി സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പരമനാറി എന്ന പദപ്രയോഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സുധീരന് പറഞ്ഞു.
യു.ഡി.എഫിന് എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവ്
എ.കെ ആന്റണി പറഞ്ഞ അഭിപ്രായത്തോട് യോജിക്കുകയാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.

Keywords: Kochi, V.M Sudheeran, KPCC, President, LDF, Pinarayi vijayan, Election-2014, A.K Antony, Cabinet, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.