ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ കേരള ടൂറിസത്തിന് ഫെയ്‌സ്ബുക്ക് പേജ്

 


തിരുവനന്തപുരം: വിദേശഭാഷകളില്‍ സോഷ്യല്‍ മീഡിയയി  ഔദ്യോഗിക പേജ് തുറക്കുന്ന ആദ്യ ടൂറിസം ബോര്‍ഡ് ആയി കേരള ടൂറിസം മാറുന്നു. ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ പുതിയ ഫെയ്‌സ് ബുക്ക് പേജുകള്‍ തുടങ്ങിക്കൊണ്ടാണിത്. ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാണ് കോരള ടൂറിസം ഒരുങ്ങുന്നത്. സന്ദര്‍ശകര്‍ക്ക് തയ്യാറെടുപ്പുകള്‍ നടത്താനാവശ്യമായ വിവരങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള അനുഭവങ്ങളെപ്പറ്റി മറ്റുള്ളവരെ മനസ്സിലാക്കിക്കൊടുക്കാനും ആവശ്യമായ ഘടകങ്ങളാണ് ഫ്രഞ്ചിലും ജര്‍മനിലും ഉള്ള പേജുകളില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

യുകെ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന വിദേശരാജ്യം ഫ്രാന്‍സ് ആണ്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിനടുത്ത് ഫ്രഞ്ച് സഞ്ചാരികളാണ് കേരളത്തിലെത്തിയത്. ആയുര്‍വേദ ചികി സക്കും മറ്റുമായി കേരളത്തിലേക്ക് സഞ്ചാരികള്‍ കൂടുതലായെത്തുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മനി.

കായലുകളും ഹില്‍ സ്‌റ്റേഷനായ മൂന്നാറും ആനപരിപാലന കേന്ദ്രമായ കോന്നിയും ഉള്‍പെടെ കേരളത്തിലെ പ്രമുഖ ലക്ഷ്യസ്ഥാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും ഉള്‍പെടുത്തി സംവേദനക്ഷമവും വായനാസൗഹൃദവുമായ രീതിയിലാണ് ഫ്രഞ്ച് (https://www.facebook.com/KeralaTourismeOfficiel), ജര്‍മന്‍ (https://www.facebook.com/KeralaTourismus) ഭാഷകളിലുള്ള ഫെയ്‌സ്ബുക്ക് പേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങുന്ന ഇംഗ്ലീഷ് പേജിന് ഒരുലക്ഷത്തിലധികം ആരാധകരാണുള്ളത്. ജര്‍മ്മന്‍ പേജിന് ജര്‍മ്മന്‍ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള 4,500 സജീവ ആരാധകരുണ്ട്.
ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ കേരള ടൂറിസത്തിന് ഫെയ്‌സ്ബുക്ക് പേജ്

ലോകത്തെ വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളിലേക്ക് അവരുടെ ഭാഷയില്‍ നമുക്കെത്താന്‍ സാധിക്കുന്നത് സവിശേഷതകളുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികതയിലൂടെ മുന്നേറുന്ന, എല്ലാ വിവരങ്ങളും മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടര്‍ സ്‌ക്രീനിലും തെളിയുന്ന ഇക്കാലത്ത് കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങളെത്തിക്കുന്നതില്‍ ഭാഷയ്ക്ക് വലിയ പങ്കാണുള്ളതെന്ന് ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ഭാഷ ഒരു തടസ്സമാകാന്‍ പാടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം കാണാനെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സൗകര്യം ഏര്‍പെടുത്തിയതെന്ന് കേരള ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. യൂറോപ്പ് കേരളത്തിന്റെ ടൂറിസം മേഖലയുടെ പ്രധാന വിപണികളിലൊന്നാണെന്നും അവിടുത്തെ കൂടുത  രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ളവരെ ഇവിടേക്കാകര്‍ഷിക്കാന്‍ ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ കേരള ടൂറിസത്തിന് ഫെയ്‌സ്ബുക്ക് പേജ്സെപ്റ്റംബറില്‍ ഫ്രാന്‍സിലെ പാരീസില്‍ നടന്ന ടോപ് റാസ ട്രാവല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ പങ്കെടുത്തതിനൊപ്പം പാരീസിലും ബാഴ്‌സിലോണയിലും കഴിഞ്ഞ മാസം കേരള ടൂറിസം റോഡ് ഷോകളും സംഘടിപ്പിച്ചിരുന്നു. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ ലോകത്തെ ഏറ്റവും വലിയ ഇവന്റായ ഐടിബി ബെര്‍ലിനി   കഴിഞ്ഞ വര്‍ഷം 'കേരള, ദി ഹോം ഓഫ് ആയുര്‍വേദ' എന്ന പേരി  ആയുര്‍വേദത്തിന്റെ പ്രചരണത്തിനായുള്ള പരിപാടിക്ക് തുടക്കമിട്ടിരുന്നു.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് അനവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഇന്‍സ്റ്റാഗ്രാം (http://instagram.com/keralatourism), പിന്ററസ്റ്റ് (http://www.pinterest.com/ktofficial/),ലിങ്ക്ഡിന്‍ (http://www.linkedin.com/company/keralatourism) തുടങ്ങി വ്യത്യസ്തങ്ങളായ സോഷ്യ  മീഡിയകളില്‍ ടൂറിസം വകുപ്പ് ഔദ്യോഗിക അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. നെറ്റിസണ്‍മാരി  നിന്ന് ഇവയ്‌ക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

പിന്ററസ്റ്റില്‍ കേരളത്തിന്റെ കായല്‍ സൗന്ദര്യവുമായി ബന്ധപ്പെട്ട മല്‍സരവും കേരള ടൂറിസം സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: Kerala Tourism has become the first tourism board in the country to open official pages on the social media in foreign languages.
To reach out to the French and German-speaking audience, the state tourism department has launched two new Facebook pages, in the two languages.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia