Award | ഡ്യൂടിക്കിടെ രോഗിയുടെ ആക്രമണത്തില്‍ മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കും
Jul 29, 2023, 19:41 IST
തൃശൂര്‍: (www.kvartha.com) ഡ്യൂടിക്കിടെ ചികിത്സക്കെത്തിയ രോഗിയുടെ ആക്രമണത്തില്‍ മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കാന്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തീരുമാനിച്ചു.
ശനിയാഴ്ച വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 75-ാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉള്‍പെടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവെ മേയ് 10നാണ് വന്ദന ദാസ് മരിച്ചത്. ആക്രമണത്തില്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. പുലര്‍ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്‌കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു എന്നാണ് കേസ്.
ശനിയാഴ്ച വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 75-ാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഉള്‍പെടെയുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords: Kerala University of Health Sciences to award MBBS posthumously to Dr Vandana Das, Thrissur, News, Dr Vandana Das, Kerala University of Health Sciences, Award, Death, Attack, Patient, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.