വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും: മന്ത്രി കെ ടി ജലീല്‍
Jun 18, 2016, 10:58 IST
കൊച്ചി: (www.kvartha.com 18.06.2016) ദേവസ്വം നിയമനങ്ങള്‍ക്ക് പിന്നാലെ വഖഫ് ബോര്‍ഡ് നിയമനങ്ങളും പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചെന്ന് വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള തദ്ദേശഭരണ മന്ത്രി ഡോ. കെടി ജലീല്‍.
നിലവില്‍ വഖ്ഫ് ബോര്‍ഡിലുള്ള 22 പോസ്റ്റുകളിലും ഭാവിയില്‍ ഉണ്ടാകുന്ന പോസ്റ്റുകളിലും പി.എസ്.സി വഴിയാകും നിയമനം. വഖ്ഫ് മന്ത്രിയായ ശേഷം ആദ്യമായി കലൂരിലുള്ള വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ജലീല്‍ തീരുമാനം അറിയിച്ചത്.
സംസ്ഥാനത്തെ വഖഫ് വസ്തുക്കളുടെ സര്‍വെ നടത്തുന്നതിന് നിയമിച്ചിട്ടുള്ള സര്‍വെ കമ്മീഷന് ആവശ്യമായ തുക ബജറ്റില്‍ വകകൊള്ളിക്കും. വഖഫ് ബോര്‍ഡിനുള്ള അഡ്മിനിസ്‌ട്രേറ്റീവ് സോഷ്യല്‍ വെല്‍ഫെയര്‍ ഗ്രാന്‍ഡ് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കും.
വഖഫ് മന്ത്രിയുടെ പ്രത്യേകം രൂപവത്കരിക്കുന്ന റലീഫ് ഫണ്ട് ബോര്‍ഡില്‍ വിപുലമായ പദ്ധതികള്‍ രൂപവത്കരിക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെ യര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
നിലവില്‍ വഖ്ഫ് ബോര്‍ഡിലുള്ള 22 പോസ്റ്റുകളിലും ഭാവിയില്‍ ഉണ്ടാകുന്ന പോസ്റ്റുകളിലും പി.എസ്.സി വഴിയാകും നിയമനം. വഖ്ഫ് മന്ത്രിയായ ശേഷം ആദ്യമായി കലൂരിലുള്ള വഖഫ് ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ജലീല്‍ തീരുമാനം അറിയിച്ചത്.
വഖഫ് മന്ത്രിയുടെ പ്രത്യേകം രൂപവത്കരിക്കുന്ന റലീഫ് ഫണ്ട് ബോര്‍ഡില്‍ വിപുലമായ പദ്ധതികള്‍ രൂപവത്കരിക്കുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെ യര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Keywords: Kochi, Ernakulam, Kerala, K.T Jaleel, LDF, Government, Minister, Muslims, Kerala Wakhaf Board, Appointments, PSC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.