Wedding | 15 വർഷത്തിന് ശേഷം പരമ്പരാഗത ജൂത വിവാഹത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; ഇസ്രാഈലിൽ നിന്നുള്ള റബ്ബിയും 300 അതിഥികളും പങ്കെടുത്തു; വീഡിയോ വൈറൽ
May 22, 2023, 13:24 IST
കൊച്ചി: (www.kvartha.com) കേരളത്തിലെ ജൂത സമൂഹം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച കൊച്ചിയിലെ മനോഹരമായ കുമ്പളം കായലിന്റെ തീരത്ത് തങ്ങളുടെ ആചാരങ്ങളുമായി പരമ്പരാഗത രീതിയിൽ വിവാഹം ആഘോഷിച്ചു. കഴിഞ്ഞ 70 വർഷത്തിനിടെ ഇവിടെ നടക്കുന്ന അഞ്ചാമത്തെ ജൂത വിവാഹമാണിത്. ചുവപ്പും മഞ്ഞയും പൂക്കളാൽ തീർത്ത വേദിക്ക് കീഴിൽ ഇന്ത്യൻ, അമേരിക്കൻ വംശജരായ റേച്ചൽ ബിനോയ് മലാഖായിയും റിച്ചാർഡ് സക്കറി റോയും വിവാഹ പ്രതിജ്ഞയെടുക്കുകയും മോതിരം കൈമാറുകയും ചെയ്തു.
ജൂത തെരുവിനും ജൂത പൈതൃകത്തിനും പേരുകേട്ട മട്ടാഞ്ചേരിയിലെ സിനഗോഗിന് പുറത്ത് കൊച്ചിയിൽ ജൂത വിവാഹം നടക്കുന്നത് അപൂർവമാണ്. ഇവിടെയുള്ള സ്വകാര്യ റിസോർട്ടിൽ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജൂത സമൂഹത്തിലെ അംഗങ്ങളും പങ്കെടുത്തു. പൈതൃകമായാ സിനഗോഗിൽ 300 അതിഥികളെ ഉൾക്കൊള്ളുക അസാധ്യമായതിനാലാണ് റിസോർട്ടിൽ ചടങ്ങുകൾ നടത്തിയത്.
'സിനഗോഗ് പൈതൃക സ്ഥലമാണ്, ഒരു നിശ്ചിത സമയത്ത് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ട്. കൂടാതെ, അലങ്കരിക്കുന്നതിനും പരിമിതികളുണ്ട്. എന്നാൽ, റിസോർട്ടിന്റെ വിശാലമായ നടുമുറ്റത്ത് അതിഥികൾ മനോഹരമായ സായാഹ്നം ആസ്വദിച്ചു, റേച്ചൽ പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വാർത്താ ഏജൻസിയായ എ എൻ ഐ ട്വിറ്ററിൽ വീഡിയോ പങ്കിട്ടിട്ടുണ്ട്.
മുൻ പൊലീസ് ഓഫീസർ ബിനോയ് മാലാഖായിയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മറിയം ഇമ്മാനുവലിന്റെയും മകളായ റേച്ചൽ, ഏകദേശം നാല് വർഷം മുമ്പ് യുഎസിലെ കോളേജ് പഠനകാലത്താണ് റിച്ചാർഡ് സക്കറിയയെ കണ്ടുമുട്ടിയത്. റേച്ചൽ ഇപ്പോൾ ഡാറ്റ സയന്റിസ്റ്റാണ്, റിച്ചാർഡ് എയ്‌റോസ്‌പേസ് എൻജിനീയറും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇരുവരും അമേരിക്കയിലേക്ക് മടങ്ങും. തന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചിലവഴിച്ച കൊച്ചിയിൽ വച്ച് വിവാഹിതരാകുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് റേച്ചൽ പറഞ്ഞു.
ഇസ്രയേലിൽ നിന്ന് വിവാഹത്തിന് എത്തിയ റബ്ബി ഏരിയൽ സിയോണാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ താൻ ആറ് വിവാഹങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് വിവാഹം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, കേരളത്തിൽ ആദ്യമായി എത്തിയ ജൂതന്മാർ കച്ചവടക്കാരായിരുന്നു, അവർ 2,000 വർഷങ്ങൾക്ക് മുമ്പ് വന്നവരാണെന്നാണ് പറയുന്നത്.
Keywords: News, Kerala, Traditional, Wedding, Kochi, Kerala witnesses traditional Jewish wedding after 15 years.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.