ഇസ്രാഈലിൽ റോകെറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം സംസ്കരിച്ചു
May 16, 2021, 19:50 IST
ഇടുക്കി: (www.kvartha.com 16.05.2021) ഇസ്രാഈലില്‍ റോകെറ്റ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട മലയാളി കെയര്‍ ടേകര്‍ സൗമ്യ സന്തോഷിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ച് ഇസ്രാഈല്‍ കോണ്‍സുല്‍ ജനറല്‍ ജൊനാദന്‍ സഡ്ക. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിടെ റോകെറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്
സൗമ്യ കെയര്‍ ടേകറായി ജോലിചെയ്യുന്ന ഇസ്രാഈലിലെ അഷ്കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോകെറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മരണത്തിന് പിന്നാലെ അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രാഈല്‍ എംബസി അറിയിച്ചിരുന്നു.
'കുടുംബത്തെ ഇസ്രാഈലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും...' എന്നായിരുന്നു ഇസ്രാഈല്‍ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സൗമ്യയുടെ മൃതദേഹം ഡെല്‍ഹിയിലെത്തിച്ചത്. ഇസ്രാഈലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ആദരാഞ്ജലി അര്പിക്കാന് റോണി യദീദിയ ക്ലീനും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ശനിയാഴ്ച രാത്രിയോടെ മൃതദേഹം ഇടുക്കി കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചിരുന്നു. കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക ഇവിടെയെത്തി അനുശോചനം അറിയിച്ചു. അവള് ഞങ്ങള്‍ക്കൊരു മാലാഖയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗമ്യ തീവ്രവാദത്തിന് ഇരയാണെന്നും, ഇസ്രാഈല്‍ സര്‍കാര്‍ കുടുംബത്തെ സഹായിക്കുമെന്നും കോണ്‍സല്‍ ജനറല്‍ ഉറപ്പ് നല്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചാണ് സംസ്കാരം നടന്നത്.
Keywords: Kerala woman killed in attack will be considered as a ‘terror victim’, says Israeli Consul General to South India, Idukki, News, Dead Body, Israel, Embassy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.