തിരുവനന്തപുരം: ഡെല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളം തയ്യാറാക്കിയ വനിതാ സംരക്ഷണ ബില്‍ ഈ മാസം 18ന് നിയമസഭ പാസാക്കും. ഡെല്‍ഹിയില്‍ കോളജ് വിദ്യാര്‍ത്ഥിനി ബസില്‍ മാനഭംഗം ചെയ്യപ്പെട്ട ശേഷം, രാജ്യത്തെ ഒരു സംസ്ഥാന നിയമസഭയില്‍ ഇതാദ്യമായാണ് വനിതാ സംരക്ഷണ ബില്‍ അവതരിപ്പിക്കുന്നത് 14ന് അവതരിപ്പിക്കുന്ന ബില്‍ സഭയുടെ വിഷയ നിര്‍ണയ സമിതിക്ക് അയയ്ക്കും. സമിതിയുടെ പരിഗണനയ്ക്കു ശേഷം 18നു തിരിച്ചെത്തുന്ന ബില്‍ ഭരണ, പ്രതിപക്ഷാംഗങ്ങളുടെ സമ്പൂര്‍ണ പിന്തുണയോടെ നിയമമാകുമെന്നാണു സൂചന.
ബില്ലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുമെങ്കിലും വനിതാ സംരക്ഷണ ബില്ലിനെ എതിര്‍ക്കാനോ അതിന്റെ അവതരണവും ചര്‍ചയും പാസാക്കലും തടസപ്പെടുത്താനോ പ്രതിപക്ഷം ശ്രമിക്കില്ലെന്നാണ് ഭരണപക്ഷം കണക്കുകൂട്ടുന്നത്. അതേസമയം, സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷനും കേരളത്തിലെ കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. പി.ജെ. കുര്യനെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരും തുടര്‍ന്നാല്‍ പ്രതിപക്ഷം വനിതാ സംരക്ഷണ ബില്‍ അവതരണത്തോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ഇടതുമുന്നണില്‍ രണ്ടഭിപ്രായമുണ്ടെന്നാണു വിവരം.
കുര്യന് അനുകൂല നിലപാടെടുത്തുകൊണ്ട് വനിതാ സംരക്ഷണ ബില്‍ അവതരിപ്പിക്കുന്നത് അനുവദിക്കരുതെന്നാണ് സി.പി.എമ്മിലെയും സി.പി.ഐയിലെയും ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാല്‍, വനിതാ സംരക്ഷണ ബില്ലിനോട് കുര്യന്റെ പേരില്‍ നിഷേധാത്മക നിലപാടു സ്വീകരിക്കുന്നത് ഭരണപക്ഷം പ്രചരണായുധമാക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിഛായ ഉണ്ടാക്കുമെന്നുമാണ് മറുവിഭാഗത്തിന്റെ വാദം. അടുത്ത ദിവസം ചേരുന്ന സി.പി.എം, സി.പി.ഐ. നിയമസഭാ കക്ഷി യോഗങ്ങളും അതിനു തുടര്‍ചയായി ചേരുന്ന ഇടതുമുന്നണി എം.എല്‍.എമാരുടെ യോഗവും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കും.
സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്നതിനുള്ള ബില്‍ - 2013 എന്നു പേരിട്ടിരിക്കുന്ന ബില്ലിന്റെ കരട് തയ്യാറാക്കിയത് നിയമ വകുപ്പാണെങ്കിലും എ.ഡി.ജി.പി. ബി. സന്ധ്യയെ ചുമതലപ്പെടുത്തി ക്രോഡീകരിച്ച ശുപാര്‍ശകള്‍ അടങ്ങുന്ന റിപോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിനു മുമ്പ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞ മെയ് മാസത്തില്‍ സ്ത്രീ സംഘടനകളുടെ യോഗം വിളിക്കുകയും വനിതാ സംരക്ഷണ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
എന്നാല്‍ ആ യോഗത്തിലെ നിര്‍ദേശ പ്രകാരം സ്ത്രീ സംഘടനകള്‍ തയ്യാറാക്കി നല്കിയ കരടു ബില്ലിലെയും എ.ഡി.ജി.പി. ബി. സന്ധ്യ നല്കിയ റിപോര്‍ട്ടിലെയും ഉള്ളടക്കം അവഗണിച്ചാണ് നിയമ വകുപ്പ് ഇപ്പോഴത്തെ കരടുബില്‍ തയ്യാറാക്കിയതെന്ന വിമര്‍ശനം സജീവമാണ്. എം.എല്‍.എമാര്‍ക്ക് ബില്ലിനെക്കുറിച്ചു മുന്‍കൂട്ടി ധാരണ നല്കാന്, പോരായ്മകള്‍ വിശദീകരിച്ചുകൊണ്ട് തിരുവനന്തപുരത്തെ സഖി വിമന്‍സ് റിസോഴ്സ് സെന്റര്‍ വിശദമായ കുറിപ്പ് തയ്യാറാക്കി വരികയാണ്.
Keywords: Bill, College, P.J.Kuryan, Suryanelli,Women, Protection, Thiruvananthapuram, New Delhi, Gang Rape, Congress, State, CPM, CPI, Report, Thiruvanchoor Radhakrishnan, Criticism, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.