Weather | സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ മഞ്ഞ ജാഗ്രത

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. വൈകിട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ, തെക്കന്‍ ജില്ലകളില്‍ കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ മഴ സാധ്യത. 

ഇടുക്കിയിലും പത്തനംതിട്ടയിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും മഞ്ഞ ജാഗ്രതയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം, മഴ കിട്ടുമെങ്കിലും സംസ്ഥാനത്ത് താപനില ജാഗ്രതയും തുടരണം. അഞ്ച് ജില്ലകളില്‍ താപനില മുന്നറിയിപ്പുണ്ട്. പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. 

Weather | സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ മഞ്ഞ ജാഗ്രത


പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 °C  4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങള്‍ ഒഴികെ ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Keywords:  News, Kerala, Kerala-News, Weather-News, Weather, Alerts, Rain, Heat, Districts, Warning, Top Headlines, Kerala: Yellow alert for two districts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia