Seminar | കേരളീയം 2023: ലിംഗപദവിയും വികസനവും എന്ന വിഷയത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ 5ന്

 


തിരുവനന്തപുരം: (KVARTHA) കേരളീയത്തിന്റെ ഭാഗമായി നവംബര്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തീയറ്ററില്‍ വച്ച് 'ലിംഗപദവിയും വികസനവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സെമിനാറില്‍ അധ്യക്ഷത വഹിക്കും.

Seminar | കേരളീയം 2023: ലിംഗപദവിയും വികസനവും എന്ന വിഷയത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ 5ന്

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം കൈക്കൊണ്ടിട്ടുള്ള മാതൃകകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പാക്കുന്നതിനുവേണ്ടി സമൂഹത്തിന്റെ താഴെത്തട്ടുമുതല്‍ സമഗ്രമായ കാര്യപരിപാടികളും നയങ്ങളും നടപ്പിലാക്കി വരുന്നതിന്റെ ഫലമായി ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക വളര്‍ച കൈവരിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും മേഖലയിലെ വിദഗ്ധരില്‍ നിന്നും കൂടുതല്‍ ആശയങ്ങള്‍ സ്വാംശീകരിക്കുന്നതിനുമായാണ് വനിത ശിശുവികസന വകുപ്പ് ലിംഗപദവിയും വികസനവും എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സെമിനാറില്‍ മുന്‍ എംപി വൃന്ദ കാരാട്ട്, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ഡോ മൃദുല്‍ ഈപ്പന്‍, KREA യൂനിവേഴ്സിറ്റി മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ സോന മിത്ര, മുന്‍ എംപി അഡ്വ. സിഎസ് സുജാത, മുന്‍ പ്രൊഫസര്‍ TISS & SNDT വനിത യൂനിവേഴ്സിറ്റി ഡോ വിഭൂതി പട്ടേല്‍, ജെന്‍ഡര്‍ കണ്‍സള്‍ടന്റ് ഡോ ടികെ. ആനന്ദി, ശീതള്‍ ശ്യാം, കേന്ദ്ര പ്ലാനിംഗ് കമീഷന്‍ മുന്‍ അംഗം ഡോ സൈദാ ഹമീദ് എന്നിവര്‍ പങ്കെടുക്കുന്നു.

Keywords:  Keralayam 2023: Seminar of Women and Child Development Department on 5th November, Thiruvananthapuram, News, Keralayam, Seminar, Health Minister, Health, Veena George,  Keralayam, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia