ട്രെയിന്‍ അപകടം: കര്‍ണാടക സഹായം വാഗ്ദാനം ചെയ്തതായി ഉമ്മന്‍ചാണ്ടി

 


തിരുവനന്തപുരം: (www.kvartha.com 13/02/2015) ബംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ 7.48 മണിയോടെയായിരുന്നു അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികളാണ് തമിഴ്‌നാടിലെ ഹോസൂരിനടുത്ത് ആനയ്ക്കല്‍ എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇതില്‍ രണ്ട് മലയാളികളും ഉള്‍പെടുന്നുണ്ട്. ഇവര്‍ തൃശൂര്‍ സ്വദേശിയും ആലുവ സ്വദേശിയുമാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലുവയിലേക്ക് ടിക്കറ്റെടുത്ത ഇട്ടീര ആന്റണി (54), തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍ (9) എന്നിവരാണ് മരിച്ച മലയാളികള്‍. അമ്മ ഷെര്‍ളിയോടൊപ്പമാണ് അമന്‍ യാത്ര ചെയ്തിരുന്നത്. അതേസമയം ഷെര്‍ളിയെ കുറിച്ചുള്ള  വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. മരിച്ചവരില്‍ അഞ്ച് മലയാളികള്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും റെയില്‍വേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആന്റണിയുടേയും അമന്റേയും മരണം മാത്രമെ റെയില്‍വേ സ്ഥിരീകരിച്ചിട്ടുള്ളു.
ട്രെയിന്‍ അപകടം: കര്‍ണാടക സഹായം വാഗ്ദാനം ചെയ്തതായി ഉമ്മന്‍ചാണ്ടി
അപകട സ്ഥലത്തേക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദ്, മലപ്പുറം കലക്ടര്‍ കെ.ബിജു, എറണാകുളം റേഞ്ച് ഐ.ജി അജിത്
കുമാര്‍ എന്നിവര്‍ തിരിച്ചിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയ ശേഷം കര്‍ണാടക സര്‍ക്കാരുമായി കോരളത്തിന്റെ  ആവശ്യങ്ങള്‍ ഉന്നയിക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.  കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിദ്യാര്‍ത്ഥി വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords:  Thiruvananthapuram, Chief Minister, Oommen Chandy, Thrissur, Aluva, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia