Award | മലയാള നാടകവേദിയിലെ പെണ്‍ കരുത്ത് നിലമ്പൂര്‍ ആഇശക്ക് കേസരി നായനാര്‍ പുരസ്‌കാരം!
● 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
● ഇപി രാജഗോപാലന്‍, കരിവെള്ളൂര്‍ മുരളി, ഡോ. ജിനേഷ് കുമാര്‍ എരമം എന്നിവരാണ് ജൂറി അംഗങ്ങള്‍.
● 2014 മുതല്‍ കേസരി നായനാര്‍ പുരസ്‌കാരം നല്‍കി വരുന്നു.
● അവാര്‍ഡ് നല്‍കുന്നത് മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സമാജികനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയില്‍
കണ്ണൂര്‍: (KVARTHA) ജില്ലയിലെ കലാ- സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ കേസരി നായനാര്‍ പുരസ്‌കാരം നാടക-ചലച്ചിത നടി നിലമ്പൂര്‍ ആഇശക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് കേസരി നായനാര്‍ പുരസ്‌കാരം. ഡിസംബര്‍ ആദ്യവാരം മാതമംഗലത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലയാളത്തിലെ ആദ്യ കഥാകൃത്തും നിയമസഭാ സമാജികനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയ്ക്ക് 2014 മുതല്‍ നല്‍കി വരുന്നതാണ് കേസരി നായനാര്‍ പുരസ്‌കാരം. ഇപി രാജഗോപാലന്‍, കരിവെള്ളൂര്‍ മുരളി, ഡോ. ജിനേഷ് കുമാര്‍ എരമം എന്നിവരാണ് ജൂറി അംഗങ്ങള്‍.
ഏഴു പതിറ്റാണ്ട് കാലത്തെ സംഭവ ബഹുലമായ അഭിനയ ജീവിതത്തിലൂടെ മലയാള നാടകവേദിയെ ശക്തമാക്കുകയും ശ്രദ്ധേയമാക്കുകയും ചെയ്ത പെണ്‍ കരുത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ് നിലമ്പൂര്‍ ആഇശയെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ഇപി രാജഗോപാലന്‍, ഡോ. ജിനേഷ് കുമാര്‍ എരമം, പുരസ്‌കാര സമിതി ചെയര്‍മാന്‍ സി സത്യപാലന്‍, കണ്‍വീനര്‍ കെവി സുനു കുമാര്‍, ഫെയ്‌സ് സെക്രട്ടറി പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
#NilamburAyesha, #KesariNayanarAward, #MalayalamTheatre, #CulturalRecognition, #VeteranActress, #FaceKannur