Gold Price | ഈ മാസത്തെ കൂടിയ നിരക്കില്‍നിന്ന് കൂപ്പുക്കുത്തി സ്വര്‍ണവില; പവന് 240 രൂപ കുറഞ്ഞു
Jul 21, 2023, 09:55 IST
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തെ കൂടിയ നിരക്കില്‍നിന്നാണ് സ്വര്‍ണം കൂപ്പുക്കുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച (21.07.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4578 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36624 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. 01 രൂപ കുറഞ്ഞ് 81 രൂപയിലാണ് വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
വ്യാഴാഴ്ച (20.07.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44560 രൂപയിലുമാണ് വ്യാപാരം നടന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4598 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36784 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. 82 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.