'ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു, സര്‍കാര്‍ ഉറപ്പ് പാലിച്ചില്ല'; സര്‍കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
Dec 7, 2021, 15:54 IST
തിരുവനന്തപുരം: (www.kvartha.com 07.12.2021) സര്‍കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സര്‍കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സെക്രടെറിയറ്റ് പടിക്കല്‍ ഡിസംബര്‍ എട്ട് മുതല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ - ഡിഎച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും.
ചികിത്സ മുടക്കാതെ ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണമായും നിര്‍ത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിതഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ലഭ്യമായിക്കൊണ്ടിരുന്ന പല ആനുകൂല്യങ്ങള്‍ നിഷേധിച്ചു എന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്.
ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍കാര്‍ ഉറപ്പ് പാലിച്ചില്ലെന്നും കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു. കാര്യങ്ങൾ പല തവണ സർകാരിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാതായതോടെയാണ് സമരം. നവംബർ ഒന്ന് മുതൽ കെജിഎംഒഎ യുടെ നേതൃത്വത്തിൽ സർകാർ ഡോക്ടർമാർ സെക്രടെറിയറ്റ് പടിക്കൽ ആരംഭിച്ച നിൽപ് സമരം സർകാർ നൽകിയ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Keywords: News, Kerala, Thiruvananthapuram, Government, Govt-Doctors, Doctor, Doctors Strike, Secretariat, Salary, Strike, COVID-19, KGMOA, Government doctors goes on strike again. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.