Khadi workers 'സര്‍കാര്‍ പറഞ്ഞ് പറ്റിച്ചു'; കൂലി കുടിശ്ശിക ലഭിക്കാതെ ഖാദി തൊഴിലാളികള്‍ വിഷു നാളില്‍ പെരുവഴിയിലായി

 


കണ്ണൂര്‍: (www.kvartha.com) സര്‍കാര്‍ പറഞ്ഞ് പറ്റിച്ചതിനാല്‍ ഖാദിതൊഴിലാളികള്‍ക്ക് കൂലി കുടിശ്ശിക ലഭിച്ചില്ലെന്നു പരാതി. ഖാദി തൊഴിലാളി ഫെഡറേഷന്‍ നടത്തിയ സമരം പിന്‍വലിക്കാന്‍ സര്‍കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്ന് ഖാദി തൊഴിലാളികള്‍ പറയുന്നു. ഇതോടെ വിഷു നാളില്‍ തൊഴിലാളികള്‍ സമര രംഗത്തിറങ്ങേണ്ട സാഹചര്യമാണുള്ളത്. ഖാദി തൊഴിലാളികള്‍ക്ക് സര്‍കാര്‍ നല്‍കേണ്ട മിനിമം കൂലി എട്ടു മാസത്തിലധികമായി കുടിശ്ശികയിലാണ്.
          
Khadi workers 'സര്‍കാര്‍ പറഞ്ഞ് പറ്റിച്ചു'; കൂലി കുടിശ്ശിക ലഭിക്കാതെ ഖാദി തൊഴിലാളികള്‍ വിഷു നാളില്‍ പെരുവഴിയിലായി

കൂലി കുടിശ്ശിക ലഭിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി സംഘടനകള്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് മുന്നിലും മറ്റുമായി പ്രത്യേകം പ്രത്യേകം അനിശ്ചിത കാല സത്യഗ്രഹ സമരം നടത്തിയിരുന്നു. കഴിഞ്ഞ മാസം 27ന് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച നടത്തി ഏഴു ദിവസത്തിനകം കൂലി കുടിശ്ശിക നല്‍കുമെന്ന് ഉറപ്പ് കൊടുത്തിരുന്നു. അതേ തുടര്‍ന്ന് തൊഴിലാളി സമരം പിന്‍വലിക്കുകയും ചെയ്തു. ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നതിന് ബജറ്റില്‍ അനുവദിച്ച തുക മാര്‍ച് 31നകം നല്‍കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.

ഈ ഉറപ്പനുസരിച്ച് 31ന് ഖാദി ബോര്‍ഡിന്റെ അകൗണ്ടിലേക്ക് ധനവകുപ്പില്‍ നിന്ന് 20.61 കോടി രൂപ നല്‍കി. ഈ വിവരം യൂണിയന്‍ പ്രതിനിധികള്‍ക്കും ലഭിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഖാദി സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ അകൗണ്ടുകളിലേക്ക് തുക നല്‍കാത്തപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഖാദി ബോര്‍ഡിന് നല്‍കിയ 20,61,68,305 രൂപ 31ന് തന്നെ ട്രഷറിയില്‍ നിന്ന് സര്‍കാര്‍ തിരിച്ചു പിടിച്ചു എന്ന സത്യം അറിയുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെയാണ് പതിനായിരത്തോളം തൊഴിലാളികള്‍ വിഷു നാളില്‍ പെരുവഴിയിലായത്.

Keywords: Khadi-Workers, Trade-Unions-News, Strike-News, Kerala News, Kannur News, Khadi workers in distress on Vishu day without getting dues.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia