പട്ടാള ക്യാമ്പി­നടുത്ത് നിന്ന് റാഞ്ചിയ പുല്ലൂര്‍ യു­വാ­വ് അ­വ­ശ­നി­ല­യില്‍ കോട്ട­യത്ത്

 


പട്ടാള ക്യാമ്പി­നടുത്ത് നിന്ന് റാഞ്ചിയ പുല്ലൂര്‍ യു­വാ­വ് അ­വ­ശ­നി­ല­യില്‍ കോട്ട­യത്ത്

കാ­ഞ്ഞ­ങ്ങാ­ട്: ഉ­ത്തര്‍­പ്ര­ദേ­ശി­ലെ പ­ട്ടാ­ള­ ക്യാ­മ്പി­ലേ­ക്ക് മ­ട­ങ്ങി­യ പു­ല്ലൂര്‍ സ്വ­ദേ­ശി­യാ­യ യു­വാ­വിനെ അ­വ­ശ­നി­ല­യില്‍ നാ­ല് ദി­വ­സ­ത്തി­ന് ശേ­ഷം കോ­ട്ട­യ­ത്ത് ക­ണ്ടെത്തി. പു­ല്ലൂ­രി­ലെ ബാ­ല­കൃ­ഷ്­ണ­ന്റെ മ­കന്‍ പ്ര­ദീ­പാ­ണ് (23), കോ­ട്ട­യ­ത്തെ­ത്തി­യത്.

പ­ട്ടാ­ള­ത്തില്‍ പ­രി­ശീ­ല­നം ക­ഴി­ഞ്ഞ് നാ­ട്ടി­ലെ­ത്തി­യ പ്ര­ദീ­പ് ഒ­ന്ന­ര മാ­സ­ത്തെ അ­വ­ധി­ക്ക് ശേ­ഷം ആ­ഗ­സ്റ്റ് അ­ഞ്ചി­നാണ്‌ നാ­ട്ടില്‍ നി­ന്ന് ഉ­ത്തര്‍പ്ര­ദേ­ശി­ലെ ലാ­ക്കി­പ്പൂര്‍ പ­ട്ടാ­ള ക്യാ­മ്പി­ലേ­ക്ക് മ­ട­ങ്ങി­യ­ത്. അ­ന്ന് രാ­വി­ലെ മം­ഗ­ലാ­പു­രം-തി­രു­വ­ന­ന്ത­പു­രം പ­ര­ശു­റാം­എ­ക്‌­സ്­പ്ര­സ്സി ല്‍ യാ­ത്ര തി­രി­ച്ച യു­വാ­വ് ഉ­ച്ച­യോ­ടെ ഷൊര്‍­ണൂ­രി­ലെ­ത്തു­ക­യും അ­വി­ടെ നി­ന്ന് മ­റ്റൊ­രു ട്രെ­യി­നില്‍ ഉ­ത്തര്‍­പ്ര­ദേ­ശി­ലെ ല­ക്‌­നൗ­വി­ലേ­ക്ക് യാ­ത്ര­തി­രി­ച്ചി­ക്കു­ക­യാ­യി­രു­ന്നു.

ഉ­ത്തര്‍­പ്ര­ദേ­ശി­ലെ­ത്തി ലാ­ക്കി­പ്പൂ­രി­ലെ പ­ട്ടാ­ള­ക്യാ­മ്പി­ലേ­ക്ക് സൈ­ക്കിള്‍ റി­ക്ഷ­യില്‍ യാ­ത്ര ചെ­യ്യു­ന്ന­തി­നി­ട­യില്‍ വ­ഴി­യില്‍ വെ­ച്ച് സൈ­ക്കിള്‍ റി­ക്ഷ നിര്‍­ത്തി­യി­ടു­ക­യും മു­ന്നോ­ട്ടു­ള്ള യാ­ത്ര­യ്­ക്ക് ത­ട­സ്സം പ­റ­ഞ്ഞ­താ­യും പ­റയു­ന്നു. ഇ­തി­നി­ട­യില്‍ വാ­നി­ല്‍ വ­ഴി­യി­ലെ­ത്തി­യ അ­ജ്ഞാ­ത സം­ഘം പ്ര­ദീ­പി­നെ റാ­ഞ്ചി­ക്കൊ­ണ്ടു­പോ­വു­ക­യാ­യി­രുന്നു.

ആ­ഗ­സ്റ്റ് ഏഴിനാ­ണ് പ്ര­ദീ­പ് ല­ക്‌­നൗ­വില്‍ വ­ണ്ടി­യി­റ­ങ്ങി­യ­ത്. പി­റ്റേ­ന്നാ­ണ് പ­ട്ടാ­ള ക്യാ­മ്പില്‍ ജോ­ലി­ക്ക് ക­യ­റേ­ണ്ടി­യി­രു­ന്ന­ത്. അ­ജ്ഞാ­ത സം­ഘം യു­വാ­വി­നെ മു­ഖ­ത്ത് പൊ­ടി വി­ത­റി ബോ­ധം കെ­ടു­ത്തി­യ ശേ­ഷം അ­ജ്ഞാ­ത കേ­ന്ദ്ര­ത്തി­ലേ­ക്ക് കൊ­ണ്ടു­പോ­യി. ഇ­തി­നു ശേ­ഷം ത­നി­ക്ക് ഒ­ന്നു­മ­റി­യി­ല്ലെ­ന്നാ­ണ് പ്ര­ദീ­പ് പ­റ­യു­ന്ന­ത്. ആ­ഗ­സ്റ്റ് 11ന് രാ­വി­ലെ തീ­വ­ണ്ടി­യില്‍ കോ­ട്ട­യ­ത്ത് അ­വ­ശ­നി­ല­യില്‍ പ്ര­ദീ­പ് മ­ട­ങ്ങി­യെ­ത്തു­ക­യാ­യി­രു­ന്നു.
ത­ന്നെ തീ­വ­ണ്ടി­ക­യ­റ്റി­വി­ട്ട­താ­രെ­ന്ന് പോ­ലും പ്ര­ദീ­പി­ന് നി­ശ്ച­യ­മി­ല്ല. കൃ­ത്യ­സ­മ­യ­ത്ത് ജോ­ലി­ക്ക് എ­ത്താ­ത്തതി­നെ­തു­ടര്‍­ന്ന് ലാ­ക്കി­പ്പൂര്‍ പ­ട്ടാ­ള­ക്യാ­മ്പില്‍ നി­ന്ന് പ്ര­ദീ­പി­ന്റെ വീ­ട്ടില്‍ അ­ധി­കൃ­തര്‍ ടെ­ലി­ഫോ­ണില്‍ ബ­ന്ധ­പ്പെ­ട്ടി­രു­ന്നു. പ്ര­ദീ­പ് ക്യാ­മ്പി­ലേ­ക്ക് മ­ട­ങ്ങി­യെ­ന്നാ­ണ് വീ­ട്ടു­കാര്‍ അ­റി­യി­ച്ച­ത്.

യു­വാ­വി­നെ ഫോ­ണില്‍ ബ­ന്ധ­പ്പെ­ടാ­നു­ള്ള ശ്ര­മം പ­രാ­ജ­യ­പ്പെ­ട്ട­തോ­ടെ വീ­ട്ടു­കാര്‍ അ­മ്പ­ല­ത്ത­റ പോ­ലീ­സില്‍ പ­രാ­തി നല്‍­കു­ക­യും ചെ­യ്­തു. കോ­ട്ട­യ­ത്ത് അ­വ­ശ­നി­ല­യി­ലെ­ത്തി­യ പ്ര­ദീ­പ് പു­ല്ലൂ­രി­ലെ വീ­ട്ടു­കാ­രെ ടെ­ലി­ഫോ­ണില്‍ ബ­ന്ധ­പ്പെ­ട്ട് വി­വ­രം അ­റി­യി­ച്ച­തോ­ടെ­യാ­ണ് വീ­ട്ടു­കാ­രു­ടെ ആ­ശ­ങ്ക അ­ക­ന്നത്. ആ­ലു­വ­യില്‍ ജോ­ലി ചെ­യ്യു­ന്ന ബാ­ല­കൃ­ഷ്­ണ­ന്റെ സ­ഹോ­ദ­രന്‍ സു­കു­മാ­രന്‍ കോ­ട്ട­യ­ത്ത് എ­ത്തി പ്ര­ദീ­പി­നെ ക­ണ്ടെ­ത്തു­ക­യും അ­വ­ശ­നി­ല­യി­ലാ­യി­രു­ന്ന യു­വാ­വി­നെ കോ­ട്ട­യം മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കു­ക­യും ചെ­യ്­തു.

മൂ­ന്ന് ദി­വ­സം മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ ചി­കി­ത്സ­യില്‍ ക­ഴി­ഞ്ഞ യു­വാ­വി­നെ വീ­ട്ടു­കാര്‍ ആ­ഗ­സ്റ്റ് 14ന് പു­ല്ലൂ­രി­ലെ വീ­ട്ടി­ലേ­ക്ക് കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു. റാ­ഞ്ചല്‍ സം­ഭ­വ­ത്തി­ന്റെ ഞെ­ട്ട­ലില്‍ നി­ന്ന് യു­വാ­വ് ഇ­പ്പോ­ഴും മു­ക്ത­നാ­യി­ട്ടി­ല്ല. ആ­ളു­മാ­റി ത­ന്നെ ത­ട്ടി­ക്കൊ­ണ്ടു­പോ­യ­തായാ­ണ് യു­വാ­വ് പ­റ­യു­ന്ന­ത്. റാ­ഞ്ചല്‍ സം­ഘ­ത്തി­ന്റെ സം­സാ­ര­ത്തില്‍ നി­ന്നാ­ണ് ഇ­ത് മ­ന­സ്സി­ലാ­യ­തെ­ന്ന് യു­വാ­വ് വെ­ളി­പ്പെ­ടു­ത്തി.

Keywords:  Kanhangad, UP, Military, Kerala, Pratheep,Missing, Kidnap, Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia