50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ല; 12കാരനെ വെട്ടിനുറുക്കി കവറിലാക്കി ചന്തയില്‍ തള്ളി

 


കല്യാണ്‍:  (www.kvartha.com 28.04.2014)50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കാത്തതിനെ തുടര്‍ന്ന് 12കാരനെ വെട്ടിനുറുക്കി കവറിലാക്കി ചന്തയില്‍ തള്ളി. മുംബൈ മെട്രൊപൊളിറ്റന്‍ മേഖലയായ കല്യാണിലാണ് ഈ അരും കൊല നടന്നത്.

കല്യാണിലെ സ്വര്‍ണവ്യാപാരി ഉത്തമിന്റെ മകന്‍ രോഹന്‍ ഗുച്ചെയിറ്റിനെയാണ് പിതാവിന്റെ സ്വര്‍ണക്കടയിലെ ജീവനക്കാരന്‍ മോചനദ്രവ്യം നല്‍കാത്തതിന്റെ പേരില്‍ കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാവിലെ പടിഞ്ഞാറന്‍ കല്യാണിലെ പൂച്ചന്തയിലാണ്  വെട്ടിനുറുക്കിയ നിലയില്‍ രോഹന്റെ മൃതദേഹം കണ്ടെത്തിയത്. പത്ത് ദിവസം മുമ്പാണ്  രോഹനെ കാണാതായത്. ഇതുസംബന്ധിച്ചുള്ള പരാതി രക്ഷിതാക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. രോഹനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിലുള്ള വിദ്വേഷമാണ്  കുറ്റവാളിയെ കൊടുംക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് രോഹന്റെ പിതാവിന്റെ സ്വര്‍ണക്കടയിലെ ജീവനക്കാരന്‍ ഇഷ്തിയാഖ് സയ്യിദ് ഷെയ്ഖ് ഉത്തമിനെ ഫോണില്‍ വിളിച്ച് 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തമും കുടുംബവും പണം കൊടുക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് പണം ലഭിക്കാനായി സയ്യിദ് ഷെയ്ക്ക് ഉത്തമിന്റെ മകനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന്   ഏപ്രില്‍ 17ന് രാവിലെ ഉത്തമിന്റെ വീട്ടിലെത്തി പിതാവ് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് സയ്യിദ് രോഹനെ മോട്ടോര്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

സയ്യിദ് രോഹനെ ബൈക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഹൗസിംഗ് കോംപ്‌ളക്‌സിനു മുന്നിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹൗസിംഗ്  കോംപ്ലക്‌സില്‍ നിന്നും  തൊട്ടടുത്ത ഫ്‌ളവര്‍ മില്ലിലേക്കാണ് സയ്യിദ് പിന്നീട് രോഹനെ കൊണ്ടുപോയത്. ഫഌര്‍വര്‍ മില്ലില്‍  സയ്യിദിന്റെ നാലു സുഹൃത്തുക്കള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

50 ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയില്ല; 12കാരനെ വെട്ടിനുറുക്കി കവറിലാക്കി ചന്തയില്‍ തള്ളിപിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം കുട്ടിയുമായി സയ്യിദ് കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോയി. മകനെ കാണാനില്ലെന്ന് കാണിച്ച് ഉത്തം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ശേഷം  സയ്യിദും സുഹൃത്തുക്കളും ഉത്തമിനെ ഫോണില്‍ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പോലീസില്‍ ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കരുതെന്നും സംഘം  ഭീഷണിപ്പെടുത്തിയിരുന്നു.

ഉത്തമിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി  മനസിലാക്കിയ സയ്യിദും സുഹൃത്തുക്കളും അന്നുതന്നെ രോഹനെ കൊലപ്പെടുത്തി.

ഇലക്ട്രിക് കമ്പികൊണ്ട് വരിഞ്ഞുകെട്ടിയ ശേഷം വെട്ടിമുറിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പിന്നീട്  കല്യാണിലെ പൂ ചന്തയില്‍ കൊണ്ടുപോയി മൃതദേഹം മൂന്ന് ഭാഗങ്ങളിലായി നിക്ഷേപിക്കുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മിന്നലില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്ക്

Keywords:  Rohan Ghuchait, Kidnapped boy’s mutilated body found in Kalyan, Mumbai, Son, Police, Complaint, Dead Body, Parents, Phone call, Cash, Police Station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia