Mocks | 'തല്ലിയത് ആണ്ടവനോ സേട് ജിയോ എന്നത് വ്യക്തമല്ല, പോലീസിന്റെ വെറൈറ്റി ക്യാപ്‌സ്യൂള്‍'; കിളികൊല്ലൂര്‍ അന്വേഷണ റിപോര്‍ടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: (www.kvartha.com) കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും സ്റ്റേഷനില്‍വച്ച് പൊലീസ് മര്‍ദിച്ചെന്ന സംഭവത്തില്‍ അന്വേഷണ റിപോര്‍ടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍. ഫേസ്ബുകിലൂടെയാണ് ബിജെപി മുന്‍ സംസ്ഥാന വക്താവ് കമീഷനറുടെ റിപോര്‍ടിനെ പരിഹസിച്ച് രംഗത്തെത്തിയത്. 

'കിളിക്കൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ചത് പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് തന്നെ, എന്നാല്‍ തല്ലിയത് ആണ്ടവനോ സേട് ജിയോ എന്നത് വ്യക്തമല്ലെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. പോലീസിന്റെ വെറൈറ്റി ക്യാപ്‌സ്യൂള്‍'. -ഇങ്ങനെയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുകില്‍ കുറിച്ചത്.

സൈനികന്‍ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും പൊലീസ് സ്റ്റേഷനില്‍നിന്ന് മര്‍ദനമേറ്റെന്ന് കൊല്ലം സിറ്റി പോലീസ് കമീഷനര്‍ മെറിന്‍ ജോസഫ് മനുഷ്യാവകാശ കമിഷന് റിപോര്‍ട് സമര്‍പിച്ചു. എന്നാല്‍ മര്‍ദിച്ചതാരാണെന്നതില്‍ വ്യക്തയില്ലെന്നാണ് പൊലീസ് നല്‍കിയ റിപോര്‍ടിലുള്ളത്. സ്റ്റേഷന് പുറത്തുവച്ച് ഇരുവര്‍ക്കും മര്‍ദനമേറ്റതിന് തെളിവില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപോര്‍ടില്‍ പരാമര്‍ശിക്കുന്നു. സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപോര്‍ടില്‍ പറയുന്നു. 

Mocks | 'തല്ലിയത് ആണ്ടവനോ സേട് ജിയോ എന്നത് വ്യക്തമല്ല, പോലീസിന്റെ വെറൈറ്റി ക്യാപ്‌സ്യൂള്‍'; കിളികൊല്ലൂര്‍ അന്വേഷണ റിപോര്‍ടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

പുറത്തു വച്ചുണ്ടായ സംഘട്ടനത്തിലാണ് യുവാക്കള്‍ക്ക് പരിക്കേറ്റതെന്ന പൊലീസ് വാദത്തിനും തെളിവില്ല. സിപിഒ ദിലീപിനും വനിത എസ്‌ഐ സ്വാതിക്കും പ്രശ്‌നങ്ങള്‍ തടയാന്‍ കഴിയാതിരുന്നത് മാത്രമാണ് റിപോര്‍ടില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയായി പറയുന്നത്. കഴിഞ്ഞ ഒന്‍പതിനാണ് മെറിന്‍ ജോസഫ് റിപോര്‍ട് സമര്‍പിച്ചത്. അതേസമയം, യുവാക്കളെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന സിഐ വിനോദിന്റെയും എസ്‌ഐ അനീഷിന്റേയും പേര് റിപോര്‍ടില്‍ ഒരിടത്ത് പോലുമില്ലെന്നാണ് വിവരം.

Mocks | 'തല്ലിയത് ആണ്ടവനോ സേട് ജിയോ എന്നത് വ്യക്തമല്ല, പോലീസിന്റെ വെറൈറ്റി ക്യാപ്‌സ്യൂള്‍'; കിളികൊല്ലൂര്‍ അന്വേഷണ റിപോര്‍ടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

അതേസമയം, പൊലീസില്‍ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കോടതി നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മര്‍ദനമേറ്റ വിഘ്‌നേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Mocks | 'തല്ലിയത് ആണ്ടവനോ സേട് ജിയോ എന്നത് വ്യക്തമല്ല, പോലീസിന്റെ വെറൈറ്റി ക്യാപ്‌സ്യൂള്‍'; കിളികൊല്ലൂര്‍ അന്വേഷണ റിപോര്‍ടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍

Keywords:  News,Kerala,State,Top-Headlines,Trending,Facebook,Facebook Post,BJP,Police,Social-Media, Kilikollur report is variety capsule from police: Sandeep Warrier
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia