King cobra | കണ്ണൂരിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍

 


കൊട്ടിയൂര്‍: (www.kvartha.com) അടക്കാത്തോട് പൂക്കുണ്ടില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. പാലത്തിങ്കല്‍ സാജന്റെ വീടിന് സമീപത്ത് നിന്നാണ് ഞായറാഴ്ച രാവിലെ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊട്ടിയൂര്‍ പന്നിയാം മലയില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.

King cobra | കണ്ണൂരിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍

പ്രദേശത്തെ ഒരാളുടെ പൊട്ടക്കിണറ്റിലാണ് രാജാവെമ്പാല ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും രാജവെമ്പാലകളെ കണ്ടെത്തുന്നത് ജനങ്ങളില്‍ ഭീതിപരത്തിയിട്ടുണ്ട്.

കര്‍ണാടക വനമേഖലയില്‍ നിന്നാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് രാജവെമ്പാലകള്‍ ഇറങ്ങുന്നതെന്നാണ് നിഗമനം. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകള്‍ അടച്ചുറപ്പോടെ സൂക്ഷിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Adakkathode, Kottiyoor, Snake, King cobra, Forest, Karnataka, Rescue, Kannur, King Cobra caught from Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia