തൊടുപുഴ: (www.kvartha.com 20.09.2015) മണിയാറന്‍കുടി മാതാംപറമ്പില്‍ സജീവന്റെ വീട്ടില്‍ ഇന്നലെ വിരുന്നുകാരനായി എത്തിയ രാജവെമ്പാല വീട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ചെറുതോണി സ്റ്റാന്റില്‍ ഓട്ടോറിക്ഷ െ്രെഡവറായ സജീവന് ഉച്ചയോടെ വീട്ടില്‍ എത്തിഭക്ഷണം കഴിച്ചശേഷം സംസാരിച്ചിരിക്കെ ആസ്ബസ്റ്റോസ് മേഞ്ഞ വീടിന്റെ ഉത്തരത്തിനുസമീപത്തുകൂടി പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായി കുട്ടികള്‍ കണ്ടെത്തുകയായിരുന്നു.
സജീവന് പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും വീടിന്റെ തട്ടില്‍ അഭയം തേടിയതിനാല്‍ കഴിഞ്ഞില്ല. അയല്‍വാസികളെ വിവരമറിയിച്ചെങ്കിലും ആര്‍ക്കും ഇതിനെ പിടികൂടാന്‍ ധൈര്യമുണ്ടായില്ല.
നഗരംപാറ റെയ്ഞ്ച് ഓഫീസില്‍ വിവരമറിയിച്ച് വനപാലകരെത്തിയപ്പോഴാണ് ഇത് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. വനപാലകര്ക്കൊപ്പമുണ്ടായിരുന്ന ആള് മൂര്‍ഖനെയും പെരുമ്പാമ്പിനെയുമെല്ലാം പിടിച്ചിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കാന്‍ തയ്യാറായില്ല.
വെണ്മണി സ്വദേശി വേഴമ്പത്തോട്ടം ആന്റോണ്‍ കാമിലൊ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. പത്തടിയോളം നീളമുള്ള പാമ്പിന് നാലുവയസ് പ്രായം ഉണ്ടാകുമെന്നാണ് ഫോറസ്റ്റ് റെയ്ഞ്ചോഫീസര്‍ പറയുന്നത്.എട്ടുകിലോയിലധികം തൂക്കം വരുന്ന പെണ് രാജവെമ്പാലയാണ് പിടിയിലായത്. പിടികൂടിയ രാജവെമ്പാലയെ മീന്മുട്ടി വനത്തില്‍ വിട്ടു.
Keywords: Kerala, Thodupuzha, Idukki, Snake, King cobra comes as guest; care.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.