കണ്ണൂര്‍: (www.kvartha.com 06.11.2014) ചുംബന സമരത്തെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയ സര്‍ക്കാര്‍ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ നീക്കം. ചെറുതാഴം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രൈമറി വിഭാഗം അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ എം. സുല്‍ഫത്തിനെതിരെയാണ് പി.ടി.എയും ഒരു വിഭാഗം അധ്യാപകരും രംഗത്തെത്തിയിരിക്കുന്നത്.
ചുംബന സമരത്തെ പിന്തുണച്ച അധ്യാപികയുടെ സ്വഭാവം അവരുടെ പദവിക്ക് യോജിച്ചതല്ലെന്ന് പ്രധാനാധ്യാപകന്‍ എം. മോഹനന്‍ പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളും മറ്റ് അധ്യാപികരും രംഗത്തു വന്നിട്ടുണ്ട്. വിഷയം സ്‌കൂള്‍ വികസനസമിതി ചര്‍ച്ച ചെയ്തിട്ടുമുണ്ട്. അതേസമയം ഫെയ്‌സ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയ അധ്യാപികയുടെ അവകാശത്തെ ചോദ്യം ചെയ്യാനില്ലെന്നും മോഹനന്‍ വ്യക്തമാക്കി.
വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്‌കൂളിന് അപമാനം വരുത്തുന്നതാണെന്ന് പി.ടി.എ പ്രസിഡന്റ് പി.വി ഗംഗാധരനും വികസന സമിതി അധ്യക്ഷന്‍ പി. ദാമോദരനും ചൂണ്ടിക്കാട്ടി. അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പി.ടി.എയും മറ്റ് അധികാരികളും ശ്രമിക്കുന്നതായി അധ്യാപിക സുല്‍ഫത്ത് പ്രതികരിച്ചു.
ലൈംഗികാപവാദ കേസില്‍ പ്രതിയായ അധ്യാപകനെ സംരക്ഷിക്കാനുള്ള അധികാരികളുടെ
ശ്രമം എതിര്‍ത്തതാണ് തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്നും അധ്യാപിക പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അധ്യാപിക ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു.

Also Read:
52,832 രൂപയുടെ വൈദ്യുതി മോഷണം പിടിച്ചു; സ്ത്രീക്കെതിരെ കേസ്
Keywords: Kannur, Teacher, Conference, Facebook, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.