ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടി; പൈലറ്റിന്റെ ഇടപെടല്‍, വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

 


തിരുവനന്തപുരം: (www.kvartha.com 16.01.2020) പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം. ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടി. മാലദ്വീപില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലദ്വീപ് എയര്‍ലൈന്‍സിന്റെ എയര്‍ ബസ് 320 ആണ് വ്യോമപാതയില്‍ നാട്ടുകാര്‍ പറത്തിയ പട്ടങ്ങളില്‍ തട്ടിയത്. ഇതോടെവിമാനത്തിന് തീപിടിക്കുമെന്ന് മനസിലാക്കിയ പൈലറ്റ് വിമാനം ചെറുതായി ചെരിക്കുകയും സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.

തുടര്‍ന്ന് എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ടവറില്‍ പൈലറ്റ് റിപ്പോര്‍ട്ടും ചെയ്തു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്നാണ് പൈലറ്റിന്റെ റിപ്പോര്‍ട്ട്. മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ പരാതിയില്‍ വലിയതുറ, മുട്ടത്തറ സ്വീവേജ് ഫാം, പൊന്നറ സ്‌കൂള്‍, പരുത്തിക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തി. വ്യോമപാതയില്‍ പട്ടം പറത്തുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടി; പൈലറ്റിന്റെ ഇടപെടല്‍, വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Thiruvananthapuram, News, Kerala, Flight, Accident, Pilot, Police, Report, Airport,  Kite hit on flight engine at Trivandrum international airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia