തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എമ്മിന്റെ ഉന്നതതല നേതാക്കളുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സിബിഐക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ടിപിയുടെ വിധവ കെ.കെ. രമ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരം തിരുവനന്തപുരത്ത് സെക്രട്ടറയേറ്റിനു മുന്നില്‍ ആരംഭിച്ചു. തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് രമ പ്രഖ്യാപിച്ചു.
ആര്‍എംപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായെത്തിയാണ് രമ നിരാഹാരം തുടങ്ങിയത്. നിരാഹാര സമരം നടത്തുന്ന രമയെ സമരപ്പന്തലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സന്ദര്‍ശിക്കും. പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമരപ്പന്തലിലെത്തിയിട്ടുണ്ട്.
ടിപിയെ കൊന്നവരെ രക്ഷിക്കാന്‍ സിപിഎം അഞ്ചുകോടി രൂപ ചെലവിട്ടതായി നിരാഹാര സമരവേദിയില്‍ സംസാരിച്ച ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സമരത്തില്‍ പങ്കെടുക്കാനായി ആര്‍എംപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഒഞ്ചിയത്തുനിന്നും രമ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
രമയുടെ സമരത്തിന് പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് പരസ്യ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സമരവേദിയിലെത്തുമെന്നാണ് രമയും ആര്‍എംപി പ്രവര്‍ത്തകരും പറയുന്നത്.
അതേസമയം കേസില്‍ സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. നിയമോപദേശം ലഭിച്ച സ്ഥിതിക്ക് രമയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ടി പി വധക്കേസില്‍ കൊലയാളി സംഘവും സിപിഎം നേതാക്കളും ഉള്‍പ്പെടെയുള്ള 11 പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 12 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന് ഉള്‍പ്പെടെ 24 പ്രതികളെ പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി വെറുതെ വിട്ടു. ഈ വിധിക്കെതിരെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമയുടെ നിരാഹാര സമരം.
ടിപി വധത്തിന്റെ വിചാരണവേളയില്‍ തന്നെ വധത്തിനു പിറകിലുള്ള
ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആര്‍എംപി വശ്യപ്പെട്ടിരുന്നു. ടിപിയുടെ വധത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കുണ്ടെന്നും ഇത് തെളിയിക്കണമെന്നും ആര്‍എംപി ആവശ്യപ്പെടുന്നുണ്ട്.
ബൈക്കില്‍ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു

Keywords: K.K Rama begins indefinite fast for CBI probe, T.P Chandrasekhar Murder Case, Thiruvananthapuram, V.S Achuthanandan, Judge, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.