ആദ്യ നിയമസഭാ സമ്മേളനത്തില്‍ കെകെ രമ എത്തിയത് ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്

 



തിരുവനന്തപുരം: (www.kvartha.com 24.05.2021) 15-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെ കെ രമ എം എല്‍ എ. വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് കെ കെ രമ മത്സരിച്ചത്. 7491 വോടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി രമ നിയമസഭയിലേക്ക് എത്തുന്നത്. 2016 ല്‍ വടകരയില്‍ മത്സരിച്ച രമ 20504 വോട് നേടിയിരുന്നു.

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് നടക്കുന്നത്. 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരും ഇതിനകം സഭയില്‍ എത്തി. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ആദ്യ നിയമസഭാ സമ്മേളനത്തില്‍ കെകെ രമ എത്തിയത് ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്


സ്പീകെര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫും മത്സരിക്കുന്നുണ്ട്. പി സി വിഷ്ണുനാഥാണ് സ്ഥാനാര്‍ത്ഥിയായി. തൃത്താലയില്‍ നിന്നുള്ള എം ബി രാജേഷാണ് എല്‍ ഡി എഫിന്റെ സ്പീകെര്‍ സ്ഥാനാര്‍ത്ഥി.

അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷ ബ്ലോകില്‍ രണ്ടാം നിലയിലെ ആദ്യസീറ്റിലാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ എം വി ഗോവിന്ദന്‍ മാസ്റ്ററാണ്.

Keywords:  News, Kerala, State, Political Party, Poltics, UDF, Assembly, LDF, MLA, KK Rema arrived at the first assembly session wearing a badge with TP Chandrasekharan's picture on it
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia