Allegation | 'നവീന്‍ ബാബുവിന്റെ മരണം കൊലപാതകം'; പുറത്തുനിന്നുള്ള ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്ന് കെകെ രമ

 
KK Rema suspects murder in Naveen Babu’s death; demands external agency probe
KK Rema suspects murder in Naveen Babu’s death; demands external agency probe

Photo Credit: Facebook / KK Rema

● വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടല്‍
● കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ തുടര്‍ച്ച
● അഴിമതി ആരോപണം ഉന്നയിച്ചത് ഏറ്റവും നല്ല ഉദ്യോഗസ്ഥനെന്ന് ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഒരാള്‍ക്കെതിരെ

കണ്ണൂര്‍: (KVARTHA) മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ആര്‍എംപി നേതാവും വടകര എം എല്‍ എയുമായ കെകെ രമ. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് രമയുടെ ഈ ആരോപണം. ഇതിനകത്ത് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ തുടര്‍ച്ചയാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ എത്തിനില്‍ക്കുന്നതെന്നും രമ ആരോപിച്ചു.

കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാ തെളിവുകളിലേക്കും ഇത് നയിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച് കണ്ടെത്തണമെന്ന് പറഞ്ഞ രമ അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും ആ ഏജന്‍സിക്ക് അന്വേഷണം കൈമാറണം എന്നും ആവശ്യപ്പെട്ടു.


കെ കെ രമയുടെ വാക്കുകള്‍: 

ഏറ്റവും നല്ല ഉദ്യോഗസ്ഥനാണെന്ന് ജില്ലാ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ഒരാള്‍ക്കെതിരെയാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിക്കുന്നത്. അതു തന്നെ ദുരൂഹമാണ്. വളരെ കൃത്യമായ പ്ലാനിങ്ങാണ് ഇതിനുപിന്നിലുള്ളത്. വലിയ ആലോചന ഇതിനകത്ത് നടന്നിട്ടുണ്ട്. 

കണ്ണൂരില്‍ നടക്കുന്ന ഒട്ടേറെ മരണങ്ങളുടെ ഒരു തുടര്‍ച്ചയാണിത്. ദുരൂഹമാണ്. കൊലപാതകമാണ് എന്നു സംശയിക്കുന്ന എല്ലാ തെളിവുകളിലേക്കും നയിക്കുന്നുണ്ട്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച് കണ്ടെത്തണം. അതിന് കേരളത്തിന് പുറത്തുള്ള ഒരു ഏജന്‍സിക്ക് മാത്രമേ ഇതു സാധിക്കുകയുള്ളൂ. ആ ഏജന്‍സിക്ക് അന്വേഷണം കൈമാറണം- എന്നും കെകെ രമ പറഞ്ഞു.

#NaveenBabuMurder, #KKRema, #KeralaPolitics, #KannurDeaths, #CrimeInvestigation, #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia