KK Shailaja | ലക്ഷ്യം ആദ്യത്തെ വനിതാ മുഖ്യമന്ത്രി പദവിയോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇറങ്ങാതെ കെ കെ ശൈലജ
Feb 17, 2024, 10:30 IST
/ നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ ഒഴിവായി. താൻ മത്സര രംഗത്തില്ലെന്നും മട്ടന്നൂർ എം.എൽ.എയായി സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താൽപര്യമെന്നും കെ.കെ. ശൈലജ അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സ്ഥാനാർത്ഥി നിർണയ യോഗത്തിൽ ശൈലജയെ മത്സര രംഗത്തു നിന്നും ഒഴിവാക്കാൻ തീരുമാനമായത്.
വരുന്ന തെരഞ്ഞെടുപ്പിൽ സി.പി.എം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നാണ് കെ.കെ ശൈലജയുടെത്. ഇതോടെ കണ്ണൂരിൽ മുതിർന്ന നേതാക്കളായ പി.കെ ശ്രീമതി, എം.വി ജയരാജൻ, പി.പി ദിവ്യ, വി.കെ സനോജ് എന്നിവരായി സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ ബാക്കി. ഇവരിൽ ഒരാളെ ജില്ലാ കമ്മിറ്റിയിൽ നിന്നുള്ള ഫീഡ്ബാക്ക് ലഭിച്ചതുപ്രകാരം മാത്രമേ തീരുമാനിക്കുകയുള്ളു. വടകരയിലും കെ.കെ. ശൈലജയുടെ പേർ ഉയർന്നു വന്നിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ എ പ്രദീപ് കുമാറാണ് പാർട്ടി സാധ്യതാ ലിസ്റ്റിലുള്ളത്.
ഇതിനു സമാനമായികോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിൽ പൊതു സ്വീകാര്യരെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിൽ മുതിര്‍ന്ന നേതാവ് എളമരം കരീമിനൊപ്പം മേയർ ബീന ഫിലിപ്പിന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ആലത്തൂര്‍ മണ്ഡലത്തിൽ അദ്യ പരിഗണന മന്ത്രി കെ രാധാകൃഷ്ണന് തന്നെയാണ്. അതല്ലെങ്കിൽ പി.കെ ബിജു വീണ്ടുമിറങ്ങിയാലോ എന്നും ആലോചനയുണ്ട്. പാലക്കാട് എം സ്വരാജ് മത്സരിച്ചേക്കും. പൊന്നാനിയമൽ നറുക്ക് കെടി ജലീലിന് വീണേക്കും. പക്ഷെ പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ വിയോജിപ്പ് മറികടക്കേണ്ടതുണ്ടെന്നാണ് വിവരം.
കാസർകോട് ടിവി രാജേഷിന്റെ പേരിനൊപ്പം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്റെ പേരുമുണ്ട്. കൊല്ലത്ത് സിഎസ് സുജാതയും ഐഷാ പോറ്റിയും ലിസ്റ്റിലുണ്ട്, പത്തനംതിട്ടയിൽ തോമസ് ഐസക്കും ആലപ്പുഴയിൽ എ എം ആരിഫും ഇടുക്കിയിൽ ജോയിസ് ജോര്‍ജ്ജും സീറ്റുറപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിൽ അവസാന റൗണ്ടിൽ ആദ്യ പരിഗണനയിലുള്ള പേര് വർക്കല എംഎൽഎ വി ജോയിയുടേതാണ്.
ആറ്റിങ്ങൽ പിടിക്കാൻ വട്ടിയൂർക്കാവ് നഷ്ടപ്പെടുത്തണോ എന്ന ചർച്ചയിൽ ഉടക്കിയാണ് വി കെ പ്രശാന്ത് സാധ്യതാ പട്ടികയിൽ നിന്ന് പുറകിലായത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി പാര്‍ട്ടി ജില്ലാ കമ്മിറ്റികൾ ഇഴകീറി പരിശോധിക്കുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റ് വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തും, പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ കൂടി ചര്‍ച്ച ചെയ്ത ശേഷം ഈ മാസം 27 ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Keywords: Veena Vijayan, CPM, Pinarayi Vijayan, Politics, Kannur, Lok Sabha Election, K K Shailaja, Mattanur, MLA, P K Sreemathy, M. V. Jayarajan, CPM, Feedback, Vadakara, Congress, KK Shailaja not to contest in Lok Sabha Election.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.