K K Shailaja | വടകരയില്‍ സ്ത്രീ വോട്ടില്‍ കണ്ണും നട്ട് കെ കെ ശൈലജ; ടി പി വികാരം അതിജീവിക്കാന്‍ വികസനമുദ്രാവാക്യം
Feb 28, 2024, 00:56 IST
/ നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് പൊരിഞ്ഞപോരാട്ടം നടക്കുന്ന കടത്തനാടന്‍ മണ്ണായ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ത്രീവോട്ടര്‍മാരില്‍ കണ്ണുവെച്ചു എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. വരുംദിനങ്ങളില്‍ വടകര മണ്ഡലത്തിലെ കുടുംബങ്ങളിലെ സ്ത്രീകളെ നേരിട്ടുകണ്ടു അവരില്‍ ഒരാളായി വോട്ടു ചോദിക്കാനാണ് കെ.കെ ശൈലജയുടെയും സി.പി. എമ്മിന്റെയും തീരുമാനം. ടി. പി ചന്ദ്രശേഖരന് വധക്കേസിലുണ്ടായ ഹൈകോടതി വിധിയും ആര്.എം.പി വീണ്ടും പോരിനിറങ്ങിയതും വോട്ടായി മാറാതിരിക്കാന്‍ ഈ തന്ത്രം വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

കെ മുരളീധരന് എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വടകര മണ്ഡലത്തില്‍ വികസനമുരടിപ്പാണ് കെ.കെ ശൈലജ തെരഞ്ഞെടുപ്പു വിഷയമാക്കുന്നത്. ടി.പി ചന്ദ്രശേഖരന്റെ പേരുപറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ തടയരുതെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം ശൈലജ ടീച്ചര്‍ വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ടി.പി വധക്കേസിലെ കോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ വടകര ഇക്കുറി എല്‍.ഡി.എഫിനൊപ്പം നില്ക്കും. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും വിജയിക്കാനുളള പ്രവര്‍ത്തനമാണ് എല്‍.ഡി. എഫ് നടത്തുന്നത്. പതിനഞ്ചു സീറ്റ് ഉറപ്പാക്കുമെന്നും കെ.കെ ശൈലജ പ്രതികരിച്ചു.
ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്നേഹം വോട്ടായിമാറുമെന്നും കെ.കെ ശൈലജ പറഞ്ഞു. കോവിഡ് കാലത്ത് നടന്ന പി. പി. ഇ കിറ്റ് അഴിമതിയില്‍ അന്നത്തെ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയ്ക്കു പങ്കുണ്ടെന്ന മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെആരോപണവും അവര്‍ തളളി. അക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് തന്നെ എതിരഭിപ്രായമുണ്ട്. കാബിനറ്റും കോര്‍ കമ്മിറ്റിയും ആലോചിച്ചാണ് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വാങ്ങിയതെന്നും കെ.കെ ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.