Celebrations | കെഎല്‍സിഎ സുവര്‍ണ ജൂബിലി സംഗമവും ലത്തീന്‍ കത്തോലിക് സമുദായ ദിനാഘോഷവും ബര്‍ണശേരിയില്‍ ശനിയാഴ്ച തുടങ്ങും
കണ്ണൂര്‍: (www.kvartha.com) കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (KLCA) സുവര്‍ണ ജൂബിലി സംഗമവും ലത്തീന്‍ കത്തോലിക് സമുദായ ദിനാഘോഷവും ബര്‍ണശേരിയില്‍ ശനിയാഴ്ച തുടങ്ങും. കെഎല്‍സിഎ സംസ്ഥാന തലത്തില്‍ രൂപീകൃതമായതിന്റെ സുവര്‍ണ ജുബിലി പരിപാടികളുടെ ഭാഗമായി ഡിസംബര്‍ മൂന്ന് നാല് തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സുവര്‍ണ ജൂബിലി സംഗമത്തിനോടനുബന്ധിച്ച് 'സമുദായ ഉന്നതിയും വിദ്യാഭ്യാസവും', 'സംവരണവും സുപ്രീംകോടതി വിധിയും' എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുക.
കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംന്തല ഉദ്ഘാടനം ചെയ്യും. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷനാകും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപള്ളി എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ സമുദായ ദിന സന്ദേശം നല്‍കും.
'സംവരണവും സുപ്രീം കോടതി വിധിയും' എന്ന വിഷയത്തെ ആസ്പദമായി കെഎന്‍സിഎ സംസ്ഥാന ജനറല്‍ സെക്രടറി അഡ്വ. ഷെറി ജെ തോമസും 'സമുദായ ഉന്നതിയും വിദ്യാഭ്യാസവും' എന്ന വിഷയത്തെ ആസ്പദമാക്കി കെആര്‍എല്‍സി അസോസിയേറ്റ് സെക്രടറി ഡോ. ബിജു അറക്കത്തറയും വിഷയാവതരണം നടത്തും. കണ്ണൂര്‍ രൂപതാ വികാരി ഡോ. ക്ലാരന്‍സ് പാലിയത്ത് ഗുരുവന്ദന അഭിസംബോധന ചെയ്യും. കണ്ണൂര്‍ രൂപതയിലെ അധ്യാപക വൃത്തിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 150ഓളം അധ്യാപകരെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ രൂപതാ ഡയറക്ടര്‍ മാര്‍ടിന്‍ രായപ്പന്‍, ആന്റണി നെറോണ, രതീഷ് ആന്റണി, ഗോഡ്‌സണ്‍ ഡിക്രൂസ്, കെ ക്രിസ്റ്റഫര്‍ കല്ലറക്കല്‍, കെ എച് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Press meet, Inauguration, KLCA. Golden Jubilee Gathering, Latin Catholic Community Day celebrations, KLCA Golden Jubilee Gathering and Latin Catholic Community Day celebrations to begin on Saturday in Burnassery.