ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പിണറായിയും മാണിയും രണ്ടു തവണ കൂടിക്കാഴ്ച നടത്തി

 


തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കുള്ള വി.എസ്. അച്യുതാനന്ദന്റെ ക്ഷണം നന്ദി പറഞ്ഞ് തിരസ്‌കരിച്ച മന്ത്രി കെ.എം. മാണിയും, മാണിയെ എടുക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് മാധ്യമങ്ങളോടു പറഞ്ഞ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ നേരത്തേ രണ്ടു തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നു വ്യക്തമായി. യു.ഡി.എഫ്. സര്‍ക്കാരിനെ വീഴ്ത്തി ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനേക്കുറിച്ചായിരുന്നു ചര്‍ച.

എന്നാല്‍ പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്നു മാറാന്‍ വിസമ്മതിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാട് മയപ്പെടില്ലന്ന് വന്നതോടെ സി.പി.എം. ആ ചര്‍ചകള്‍ തുടരാന്‍ താല്പര്യം കാണിച്ചില്ല. വി.എസിനെ മാറ്റാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും വി.എസ്. മാറുകയും ചെയ്താല്‍ ബദല്‍ സര്‍ക്കാര്‍ നീക്കം വീണ്ടും സജീവമാകും. തലസ്ഥാനത്തെ രാഷ്ട്രീയ അടിയൊഴുക്കുകളില്‍ കഴിഞ്ഞയാഴ്ച നടന്ന ഏറ്റവും വലിയ കരുനീക്കമായിരുന്നു പിണറായി- മാണി കൂടിക്കാഴ്ച.
ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പിണറായിയും മാണിയും രണ്ടു തവണ കൂടിക്കാഴ്ച നടത്തി

കേരള കോണ്‍ഗ്രസ് (എം) ഒന്നടങ്കം യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്നാണ് മാണി വാഗ്ദാനം ചെയ്തത് എന്ന് അറിയുന്നു. അതല്ല, ചില എം.എല്‍.എമാര്‍ യു.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ചാലും കൂറുമാറ്റ നിരോധന നിയമം ബാധകമാകാത്ത വിധത്തിലുള്ള എണ്ണം എം.എല്‍.എമാരെ തനിക്കൊപ്പം കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പിണറായിക്ക് ഉറപ്പു നല്‍കി.

ആദ്യത്തെ ആറുമാസത്തില്‍ കുറയാത്ത കാലയളവില്‍ മാണിയെ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു നടക്കാതെ പോയ ധാരണയുടെ കാതല്‍. അതിനു ശേഷം മാണി മന്ത്രിസഭയില്‍ നിന്നു മാറി നില്‍ക്കും. അദ്ദേഹം നിശ്ചയിക്കുന്ന മാണി ഗ്രൂപ്പ് എം.എല്‍.എയെ ഉപമുഖ്യമന്ത്രിയാക്കുകയും സി.പി.എം. നിശ്ചയിക്കുന്ന ആള്‍ മുഖ്യമന്ത്രിയാവുകയും ചെയ്യും. മുഖ്യമന്ത്രിയായിരുന്നയാള്‍ പിന്നീട് ഉപമുഖ്യമന്ത്രിയോ സാധാരണ മന്ത്രിയോ ആകുന്ന കീഴ്‌വഴക്കം ഇല്ലാത്തതുകൊണ്ടാണ് മാണി മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.

ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ പിണറായിയും മാണിയും രണ്ടു തവണ കൂടിക്കാഴ്ച നടത്തിഅതേസമയം, മാണിക്കു ശേഷം മുഖ്യമന്ത്രിയാക്കേണ്ടി വരുന്നത് വി.എസിനെ ആകും എന്നത് സി.പി.എം. ഔദ്യോഗിക പക്ഷത്തിന് ആലോചിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. വി.എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു മാറ്റാനുള്ള തീരുമാനത്തെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും നിലവിലെ സി.പി.എം. നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാന്‍ കഴിയുകയും ചെയ്യും എന്ന കണക്കുകൂട്ടലിലാണ് മാണിയുമായുള്ള നീക്കുപോക്ക് ധാരണ ഇത്രയധികം മുന്നോട്ടുകൊണ്ടുപോയത്.

സി.പി.ഐ. അടക്കമുള്ള ഘടക കക്ഷികളുടെ പിന്തുണയും അതിനുണ്ടായിരുന്നു. വി.എസിനോട് സി.പി.ഐക്ക് പ്രത്യേക താല്പര്യമുണ്ടെങ്കിലും ഭരണമാറ്റം ഉണ്ടാകുമെങ്കില്‍ മുഖ്യമന്ത്രിയാരാകണം എന്ന് സി.പി.എം. തീരുമാനിക്കട്ടെ എന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. എന്നാല്‍ വി.എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു മാറ്റുന്ന കാര്യത്തിലെ അനിശ്ചിതത്വം സി.പി.എമ്മിനെ പിന്നോട്ടടിപ്പിച്ചു.

Keywords:  K.M. Mani, Pinarayi vijayan, V.S. Achuthanandan, LDF, CPM, Kodiyeri Balakrishnan, Chief Minister, CPI, Kerala, Meeting, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia