മാണി കര്‍ഷകദ്രോഹിയെന്ന് ജോര്‍ജ്; ഇരുവരും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി

 


കോട്ടയം: (www.kvartha.com 21.08.2015) കെ എം മാണിയും പി സി ജോര്‍ജും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി. ഈരാറ്റുപേട്ടയ്ക്ക് സമീപമുള്ള തിടനാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും കുടുംബശ്രീയുടെ വാര്‍ഷികാഘോഷ ചടങ്ങുകളും സംഘടിപ്പിച്ച വേദിയിലാണ് കയ്യാങ്കളി നടന്നത്. ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്ന പി.സി.ജോര്‍ജ്, മാണിയെ കര്‍ഷദ്രോഹിയെന്ന് വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ വേദിയിലുണ്ടായിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് പ്രതിഷേധവുമായി എഴുന്നേറ്റ് ഇത് രാഷ്ട്രീയ പരിപാടി അല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ജോര്‍ജിന് ഒരു കൂസലുമുണ്ടായിരുന്നില്ല. അദ്ദേഹം  പ്രസംഗം തുടര്‍ന്നു. ഇതോടെ ബഹളവുമായി സദസിലുണ്ടായിരുന്ന മാണി അനുകൂലികള്‍ രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാന്‍ ജോര്‍ജ് അനുകൂലികളും എത്തിയതോടെയാണ് വേദിയില്‍ കയ്യാങ്കളി നടന്നത്.

ഉന്തിനും തള്ളിനുമിടയ്ക്ക് ജോര്‍ജിന്റെ പി.എ.ബെന്നിക്ക് നിസാരമായി പരിക്കേറ്റു. ജോര്‍ജിന്റെ മൈക്കും തകര്‍ത്തു. ഒടുവില്‍ പോലീസും ആന്റോ ആന്റണി എം.പി അടക്കമുള്ളനേതാക്കളും ഇടപെട്ടാണ് ഇരുവിഭാഗത്തേയും ശാന്തരാക്കിയത്. ജോര്‍ജിനും മാണിക്കും പുറമേ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ജോയി എബ്രഹാം എം.പി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മാണി കര്‍ഷകദ്രോഹിയെന്ന് ജോര്‍ജ്; ഇരുവരും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia