Legacy | കെ എം മാണി വിടവാങ്ങിയിട്ട് 6 വർഷം; കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനമാക്കിയ ഭരണാധികാരി 

 
KM Mani's Legacy: A Political Journey of Compassion and Controversy in Kerala
KM Mani's Legacy: A Political Journey of Compassion and Controversy in Kerala

Photo Credit: Facebook/ K M Mani

● കെ എം മാണി കേരള രാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. 
● 51 വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 
● ഏറ്റവും കൂടുതൽ കാലം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 
● കർഷക തൊഴിലാളി പെൻഷൻ അദ്ദേഹത്തിൻ്റെ പ്രധാന പദ്ധതിയാണ്. 
● കാരുണ്യ ലോട്ടറി പാവപ്പെട്ടവർക്ക് സഹായകരമായി. 

(KVARTHA) കേരള രാഷ്ട്രീയത്തിന്റെ മർമ്മമറിഞ്ഞ്  അര നൂറ്റാണ്ടിലെറേ അവിഭാജ്യ ഘടകമായി നിലകൊണ്ട കേരള കോൺഗ്രസ് (എം) ചെയർമാൻ ആയിരുന്ന കെ എം മാണി ഓർമ്മയായിട്ട്  ആറുവർഷം. 1965 ൽ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎ ആയെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ  മന്ത്രിസഭ ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനാൽ സഭ നിലവിൽ വരിക ഉണ്ടായില്ല.  തുടർന്ന് 1967 മുതൽ മരണംവരെ തുടർച്ചയായി 12 തവണ (51 വർഷം) അദ്ദേഹം പാലാ എംഎൽഎ ആയി. മുഖ്യമന്ത്രി പദവി ഒഴികെ  കെഎം മാണി കൈകാര്യം ചെയ്യാത്ത വകുപ്പുകൾ അപൂർവ്വം. 

കേരള രാഷ്ട്രീയത്തിൽ നിരവധി റെക്കോർഡുകളുടെ തോഴനാണ് മാണി സാർ എന്ന് സ്നേഹപൂർവ്വം എല്ലാവരും വിളിക്കുന്ന കെ എം മാണി. ഏറ്റവും കൂടുതൽ കാര്യം ധനവകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി എന്നതിന് പുറമേ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റെക്കോർഡും മാണിക്കു സ്വന്തം. മീനച്ചിൽ താലൂക്കിൽ കർഷക ദമ്പതികളുടെ മകനായി 1933 മാർച്ച് 30 നാണ് കെഎം മാണി ജനിച്ചത്. സാധാരണക്കാരെ മനസ്സിൽ കണ്ട്  നിരവധി വിപ്ലവകരമായ പരിപാടികൾ നടപ്പാക്കിയ മന്ത്രിയാണ് മാണി. 1980 ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭയിൽ വച്ചാണ്  അവിശ്വസനീയമായ കർഷക തൊഴിലാളി പെൻഷൻ എന്ന പദ്ധതി മാണി ആവിഷ്കരിച്ചത്. 

കർഷകരെയും കൃഷിയെയും എന്നും നെഞ്ചോട് ചേർത്ത്  ഇതേ മാണി തന്നെയാണ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ  കർഷക പെൻഷൻ എന്ന  അത്ഭുതവും സൃഷ്ടിച്ചത്. ലോട്ടറി എന്നത് ജനകീയമാക്കി   പാവപ്പെട്ടവരുടെ ചികിത്സക്ക്  ഉപയോഗിക്കാൻ ഉതകുന്ന കാരുണ്യ പദ്ധതി കാരുണ്യ ലോട്ടറി വഴി നടപ്പാക്കിയ വ്യക്തി കൂടിയാണ് മാണി. കാലമേറെ കഴിഞ്ഞിട്ടും ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ലാത്ത കേരളം ദർശിച്ച  ഏറ്റവും വലിയ  അഴിമതി ആരോപണ സമരത്തിന്റെ പേരിൽ  മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന വ്യക്തി കൂടിയാണ് മാണി. 

2014 ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാർ ഉടമകളുടെ സംഘടനയിൽ നിന്നും ഒരുകോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണമായിരുന്നു അത്. തുടർന്ന് 2015 നവംബർ പത്തിന് മാണി മന്ത്രി പദവി രാജിവച്ചു. മൂന്ന് തവണ സംസ്ഥാന വിജിലൻസ് ഇതിൽ അന്വേഷണം നടത്തി മാണിക്കെതിരായ ആരോപണം തള്ളിയിരുന്നു. കേരള രാഷ്ട്രീയത്തിലെ ഈ അതികായകൻ  വർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 86-ാമത് വയസ്സിൽ 2019ൽ ഏപ്രിൽ ഒമ്പതിന് ഈ ലോകത്തോട് വിട പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

This news story commemorates the 6th death anniversary of K. M. Mani, the former Chairman of Kerala Congress (M) and a prominent figure in Kerala politics for over five decades. It highlights his record of representing the Pala constituency for 51 years, his long tenure as Finance Minister, and his popular initiatives like the farmer-worker pension and Karunya Lottery. The article also touches upon the bar bribery allegations that led to his resignation and his passing on April 9, 2019, at the age of 86.

#KMMani #KeralaPolitics #DeathAnniversary #KeralaCongressM #KarunyaLottery #FarmerPension

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia