തിരുവനന്തപുരം: (www.kvartha.com 23/01/2015) ബാര്‍ കോഴക്കേസില്‍ കുടുങ്ങിയ ധനകാര്യ മന്ത്രി കെ.എം. മാണി രാജിവയ്ക്കും. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുമായും മാണി സംസാരിച്ചതായാണു വിവരം. മാണി ഇനിയും തുടരുന്നത് സര്‍ക്കാരിനും മുന്നണിക്കും മുന്നണിയെയും സര്‍ക്കാരിനെയും നയിക്കുന്ന കോണ്‍ഗ്രസിനും നാണക്കേടാണ് എന്ന അഭിപ്രായം ആന്റണി മുഖേന ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെയും മാണിയെയും അറിയിച്ചതായാണു സൂചന.
അതിന്റെ തുടര്‍ച്ചയായി മാണി അദ്ദേഹവുമായി ഏറ്റവും അടുത്ത സ്വന്തം പാര്‍ട്ടി നേതാക്കളുമായും പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രധാന കക്ഷി നേതാക്കളുമായും ആശയ വിനിമയം നടത്തി. രാജിവയ്ക്കാതെ തുടരുന്നത് മുന്നണിക്കും സര്‍ക്കാരിനും നല്ലതല്ലെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം, രാജിവയ്ക്കണം എന്ന വ്യക്തമായ സന്ദേശം തന്നെയാണെന്ന വിലയിരുത്തലാണ് ഉള്ളത്. മാത്രമല്ല, നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം 27ന് ആരംഭിക്കാനിരിക്കെ അതില്‍ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ മാണിയുടെ പേരില്‍ ഗവര്‍ണര്‍ മടിക്കുകകൂടി ചെയ്യുന്ന സാഹചര്യം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്കും ആഗ്രഹമില്ല. മാണി തന്നെ ബജറ്റ് അവതരിപ്പിക്കും എന്നു പറഞ്ഞെങ്കിലും ഹൈക്കമാന്‍ഡ് മാണി തുടരുന്നതിന് എതിരാണെങ്കില്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വേറെ വഴിയുമില്ല.
മാണിക്കെതിരെ 27ന് ബിജെപി കേരള ഹര്‍ത്താല്‍ നടത്തുകയാണ്. ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് എ.വി. താമരാക്ഷന്‍ നല്‍കിയ ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കാനിരിക്കുകയാണ്. മാണിയെ ബഹിഷ്‌കരിക്കാനുള്ള ഇടതുമുന്നണി തീരുമാനം യുവജന, സ്ത്രീ, വിദ്യാര്‍ത്ഥി സംഘടനകളെ ഉപയോഗിച്ചുള്ള അക്രമാസക്ത സമരമായേക്കാം എന്ന സൂചനയുമുണ്ട്.
സിബിഐക്കു വിടുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി കടുത്ത പരാമര്‍ശം നടത്തിയാല്‍ അത് സര്‍ക്കാരിനെയാകെ നാണക്കേടിലാക്കുകയും ചെയ്യും. മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിനും അതുവഴിയുണ്ടാകുന്ന നാണക്കേട്കൂടി മുന്നില്‍കണ്ടാണ് മാണിയെ കൈവിടാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ഇനിയുള്ള ചോദ്യം മാണിക്ക് പകരക്കാരന്‍ ആര് എന്നതാണുതാനും. കേരള കോണ്‍ഗ്രസ് എമ്മില്‍ അതേച്ചൊല്ലി ഇപ്പോള്‍തന്നെ അടി തുടങ്ങിയിട്ടുണ്ട്. അന്തിമതീരുമാനം മാണിയുടേതുതന്നെയായിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.