തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് -എം വൈസ് ചെയര്‍മാനുമായ പി.സി ജോര്‍ജിനെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കാന്‍ കെ.എം മാണി ഉദ്ദേശിക്കുന്നില്ല. യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് മാത്രമല്ല, മാണി ഗ്രൂപ്പില്‍ ലയിച്ച മുന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകാരും പി.സി ജോര്‍ജിനെതിരേ മാണിയോടു പരാതി പറഞ്ഞ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം.
ജോര്‍ജ് പറയുന്നതെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളോ അഭിപ്രായങ്ങളോ അല്ലെന്ന് താന്‍ ആവര്‍ത്തിച്ചു വ്യക്കമാക്കിയ സാഹചര്യത്തില്‍ ജോര്‍ജിന്റെ വ്യക്തിപരമായ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കു ചേര്‍ന്നതല്ല എന്നാണ് മാണിയുടെ വിശദീകരണം. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെയും പാര്‍ട്ടിയിലെ മുന്‍ ജോസഫ് ഗ്രൂപ്പുകാരെയും അദ്ദേഹം അറിയിച്ചാതായാണു സൂചന.
ജോര്‍ജ് തന്റെ പാര്‍ട്ടിയുടെ പ്രതിനിധിയായി ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്തു തുടരും എന്നും മാണി രണ്ടു കൂട്ടരെയും അറിയിച്ചിട്ടുണ്ടത്രേ. ജോര്‍ജ് പറയുന്നതിനെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ച് അതേ ഭാഷയില്‍ മറുപടി പറയുന്ന സ്ഥിതിക്ക് ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മാത്രമായി വിവാദമാക്കേണ്ടതില്ല എന്ന നിലപാടാണ് മാണി സ്വീകരിച്ചിരിക്കുന്നത്.
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റാന്‍ കേരള കോണ്‍ഗ്രസും യു.ഡി.എഫും കോണ്‍ഗ്രസും നടപടി സ്വീകരിക്കണം എന്ന് കോട്ട
യം, ഇടുക്കി ഡി.സി.സി പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ ജോര്‍ജിന്റെ രൂക്ഷ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസും കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയും രംഗത്തുവന്നത്.
സ്വാഭാവികമായും അതിനു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രത്യേകിച്ച് എ ഗ്രൂപ്പിന്റെ പിന്തുണയുമുണ്ടായിരുന്നു. ഐ ഗ്രൂപ്പ് ഇക്കാര്യത്തില്‍ കാഴ്ചക്കാരുടെ റോളിലാണ്. നേരത്തേ ജോര്‍ജിനെ ഈരാറ്റുപേട്ടയിലും എരുമേലിയിലും മറ്റും വഴിതടഞ്ഞതും മുട്ട എറിഞ്ഞതും എ ഗ്രൂപ്പുകാരായിരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാനുള്ള അജണ്ട ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു പിന്നിലുണ്ട് എന്ന സംശയം എ ഗ്രൂപ്പിനുണ്ടുതാനും. മാണി സ്വന്തം നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയതിലൂടെ ജോര്‍ജിന്റെ കാര്യത്തില്‍ ഇനി കോണ്‍ഗ്രസും യു.ഡി.എഫും എന്തു തീരുമാനമെടുക്കും എന്നതു പ്രധാനമാണ്.
Keywords : Thiruvananthapuram, K.M.Mani, Kerala Congress (m), Congress, Kerala, P.C George, Ramesh Chennithala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ജോര്‍ജ് പറയുന്നതെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളോ അഭിപ്രായങ്ങളോ അല്ലെന്ന് താന്‍ ആവര്‍ത്തിച്ചു വ്യക്കമാക്കിയ സാഹചര്യത്തില്‍ ജോര്‍ജിന്റെ വ്യക്തിപരമായ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കു ചേര്‍ന്നതല്ല എന്നാണ് മാണിയുടെ വിശദീകരണം. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെയും പാര്‍ട്ടിയിലെ മുന്‍ ജോസഫ് ഗ്രൂപ്പുകാരെയും അദ്ദേഹം അറിയിച്ചാതായാണു സൂചന.
ജോര്‍ജ് തന്റെ പാര്‍ട്ടിയുടെ പ്രതിനിധിയായി ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്തു തുടരും എന്നും മാണി രണ്ടു കൂട്ടരെയും അറിയിച്ചിട്ടുണ്ടത്രേ. ജോര്‍ജ് പറയുന്നതിനെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ച് അതേ ഭാഷയില്‍ മറുപടി പറയുന്ന സ്ഥിതിക്ക് ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മാത്രമായി വിവാദമാക്കേണ്ടതില്ല എന്ന നിലപാടാണ് മാണി സ്വീകരിച്ചിരിക്കുന്നത്.
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റാന്‍ കേരള കോണ്‍ഗ്രസും യു.ഡി.എഫും കോണ്‍ഗ്രസും നടപടി സ്വീകരിക്കണം എന്ന് കോട്ട
യം, ഇടുക്കി ഡി.സി.സി പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ ജോര്‍ജിന്റെ രൂക്ഷ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസും കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനിയും രംഗത്തുവന്നത്.
സ്വാഭാവികമായും അതിനു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രത്യേകിച്ച് എ ഗ്രൂപ്പിന്റെ പിന്തുണയുമുണ്ടായിരുന്നു. ഐ ഗ്രൂപ്പ് ഇക്കാര്യത്തില്‍ കാഴ്ചക്കാരുടെ റോളിലാണ്. നേരത്തേ ജോര്‍ജിനെ ഈരാറ്റുപേട്ടയിലും എരുമേലിയിലും മറ്റും വഴിതടഞ്ഞതും മുട്ട എറിഞ്ഞതും എ ഗ്രൂപ്പുകാരായിരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാനുള്ള അജണ്ട ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു പിന്നിലുണ്ട് എന്ന സംശയം എ ഗ്രൂപ്പിനുണ്ടുതാനും. മാണി സ്വന്തം നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയതിലൂടെ ജോര്‍ജിന്റെ കാര്യത്തില്‍ ഇനി കോണ്‍ഗ്രസും യു.ഡി.എഫും എന്തു തീരുമാനമെടുക്കും എന്നതു പ്രധാനമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.