Criticized | പിണറായിക്കെതിരെ ഇഡി അന്വേഷണം നടത്താത്തത് സിപിഎം - ബിജെപി ബാന്ധവം കാരണമെന്ന് കെഎം ഷാജി
Dec 19, 2023, 20:01 IST
കണ്ണൂര്‍: (KVARTHA) കരുവന്നൂര്‍ ബാങ്ക്, ലൈഫ് മിഷന്‍, സ്വര്‍ണകടത്ത്, മാസപ്പടി കേസുള്‍പ്പെടെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണമില്ലാത്തത് സി.പി.എം-ബി.ജെ.പി ബാന്ധവം നിലനില്‍ക്കുന്നതിനാലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ.എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട കേസുകളിലൊന്നും ഇഡി അന്വേഷണമുണ്ടാകില്ലെന്നും കേരളത്തിലും കേന്ദ്രത്തിലും നിലനില്‍ക്കുന്ന സി.പി.എം-ബി.ജെ.പി ബാന്ധവം ഇതാണ് തെളിയിക്കുന്നതെന്നും ഷാജി പറഞ്ഞു.
കണ്ണൂര്‍ മണ്ഡലം യു.ഡി.എഫ് വിചാരണ സദസ് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എം ഷാജി. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരെയൊക്കെ ഇഡി ചോദ്യം ചെയ്യുമ്പോഴും കേരളത്തില്‍ സര്‍ക്കാറിനെതിരെ അത്തരം അന്വേഷണമുണ്ടാകുന്നില്ല. എന്നാല്‍ ആയിരംവട്ടം ചോദ്യം ചെയ്യേണ്ട കുറ്റവാളിയാണ് പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഗൗരവകരമായ വിഷയമാണ്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മാധ്യമങ്ങളോട് ചൂടാകുന്ന മുഖ്യമന്ത്രിയെയാണ് നമ്മള്‍ കാണുന്നത്. എന്തിന് വേണ്ടിയാണെന്ന ലക്ഷ്യമില്ലാത്ത ജാഥയായി മാറുകയാണ് നവകേരള യാത്ര. പ്രതിഷേധിക്കുന്നവരെ ഗണ്‍മാനെയുള്‍പ്പെടെ ഉപയോഗിച്ച് ആക്രമിച്ചും വിദ്യാലയങ്ങള്‍ പൊളിച്ചും അടിപൊളിയാത്രയായി മാറുകയാണ്.
പാര്‍ട്ടിഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നതാണ് ഈ യാത്ര. നാട്ടുകാരുടെ പണംകൊണ്ട് അഴിമതിയും ധൂര്‍ത്തും നടത്തുന്ന പരിപാടിയാണിത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണതലത്തില്‍ കൊള്ള നടത്തുമ്പോള്‍ പാര്‍ട്ടിയില്‍ താഴേക്കിടയിലുള്ളവര്‍ക്ക് കണക്കില്ലാതെ പിരിവെടുക്കാനുള്ള അവസരമാണിത്. പൗരപ്രമുഖരുടെ പ്രശംസ ഏറ്റുവാങ്ങുന്നതിനൊപ്പം പാവപ്പെട്ട അമ്മമാരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും മുഖ്യനും മന്ത്രിമാരും മനസ് വെക്കണമെന്നും ഷാജി പറഞ്ഞു.
ഇവിടെയിപ്പോള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിയും എന്താണ് കാട്ടിക്കൂന്നത്. രണ്ടെണ്ണവും രണ്ട് ഭാഗത്ത് അലഞ്ഞ് നടക്കുകയാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമാണ് ശബരിമല . അവിടെ പത്തും ഇരുപതും മണിക്കൂറാണ് പൊലീസ് ഡ്യൂട്ടി ചെയ്യുന്നത്. 50 പേരെ കയറ്റേണ്ട ബസിലാണ് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് 150 ആളുകളെ കയറ്റി പോകുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വേണ്ടി ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിക്കുകയാണ്.
അഴിമതി വിഷയങ്ങളിലുള്‍പ്പെടെ നിലനില്‍ക്കുന്ന ബാന്ധവമാണ് സി.പി.എമ്മിനെ തങ്ങള്‍ക്കനുകൂലമായി നിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിക്കുന്നത്. ഇതുവഴി ഇന്ത്യാ മുന്നണിയില്‍ സി.പി.എം ഭാഗമാകുന്നതില്‍ ബി.ജെ.പി തടയിടുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയം ഉയര്‍ത്തികാട്ടിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫാസിസ്റ്റ് മുന്നേറ്റമാണ് വിസ്മരിക്കുന്നത്.
കമ്യൂണിറ്റ് പാര്‍ട്ടി സ്വീകരിക്കുന്നത് ഫാസിസ്റ്റുകള്‍ക്കെതിരെ, സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടുന്ന മതേതര ശക്തികളെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ്. മതേതര ശക്തികള്‍ ഒന്നിക്കേണ്ട തിരഞ്ഞെടുപ്പാണ് നമുക്ക് മുന്നിലുള്ളത്. കേന്ദ്രത്തിലെ ഫാസിറ്റ് ഭരണംപോലെ തന്നെ കേരളത്തിലെ പിണറായി ഭരണവും ജനം വെറുക്കുകയാണ്. നിക്ഷ്പക്ഷ മനസുകള്‍ സര്‍ക്കാറിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകതന്നെ ചെയ്യുമെന്നും കെ.എം ഷാജി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ ടി.ഒ മോഹനന്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി സി.എ അജീര്‍, യു.ഡ.എഫ് മണ്ഡലം ചെയര്‍മാന്‍ സി.എം ഗോപിനാഥന്‍, നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, കെ.ടി സഹദുല്ല, എം.പി മുഹമ്മദലി, ജോണ്‍സണ്‍ പി തോമസ്, ടി.വി മോഹനന്‍, പ്രൊഫ.എ.ഡി മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, പി.സി അഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ടി.എ തങ്ങള്‍, കെ.പി താഹിര്‍, സി സീനത്ത്, കെ ഷബീന, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, എം.എ കരീം, ഷമ മുഹമ്മദ്, റിജില്‍ മാക്കുറ്റി, കെ പ്രമോദ്, വി.വി പുരുഷോത്തമന്‍, ശ്രീജ മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: KM Shaji Criticized LDF Govt, Kannur, News, KM Shaji, Criticized, LDF Govt, Politics, Chief Minister, Pinarayi Vijayan, Muslim League, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.