KM Shaji | പീഡനക്കേസിൽ പ്രതിയായ കാസർകോട്ടെ മുൻ ഡിവൈഎസ്പിക്കെതിരെ കെഎം ശാജിയുടെ പരിഹാസം; 'തനിക്കെതിരെയുള്ള കോഴക്കേസ് കള്ളക്കേസാണെന്ന് അറിഞ്ഞിട്ടും ഉപദ്രവിച്ചതിന് ദൈവം നൽകിയ ശിക്ഷ'; വികാരഭരിതനായി മുസ്ലിം ലീഗ് നേതാവ്
May 2, 2023, 13:52 IST
കണ്ണൂർ: (www.kvartha.com) പീഡനക്കേസിൽ പ്രതിയായ മുൻ ഡിവൈഎസ്പിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ശാജിയുടെ പരിഹാസം. കണ്ണൂരിൽ മുസ്ലിം യൂത് ലീഗിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയാണ് കെഎം ശാജി, തനിക്കെതിരെ കേസെടുത്ത മുൻ വിജിലൻസ് ഡിവൈഎസ്പി വി മധുസൂദനനെതിരെ വികാരഭരിതനായി ആഞ്ഞടിച്ചത്.
പ്ലസ് ടു കോഴക്കേസിൽ അന്നത്തെ ഡിവൈഎസ്പി എടുത്ത കേസ് ഹൈകോടതി റദ്ദാക്കിയത് കൂടി ഓർമിപ്പിച്ച് കൊണ്ടാണ് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. തന്റെ ബന്ധുക്കളെയടക്കം മാനസികമായി തകർത്തയാളാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെയുള്ള ഇപ്പോഴത്തെ കേസിനെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. അത് സത്യമാണോ അല്ലയോ എന്നൊന്നും താൻ പറയുന്നില്ല. പക്ഷേ ദൈവം എന്നൊരാൾ കണക്ക് ചോദിക്കുമെന്ന രീതിയിലായിരുന്നു ശാജിയുടെ പ്രതികരണം.
കേസ് അന്വേഷണത്തിനിടെ ഈ ഡിവൈഎസ്പി തന്റെ ഭാര്യാ വീട്ടുകാരോട് എന്തിനാണ് ഇയാൾക്ക് പെണ്ണ് കെട്ടിച്ച് കൊടുത്തതെന്ന് ചോദിച്ചിരുന്നു. ഇവന്റെ കൂടെയൊക്കെയാണോ ബിസിനസ് ചെയ്യുന്നതെന്ന് എന്റെ പാർടണറോട് ചോദിച്ചു. തന്റെ കുടുംബത്തിനെയും സുഹൃത്തുക്കളെയും എത്ര തന്നെ കുത്തുവാക്ക് പറഞ്ഞു പീഡിപ്പിച്ചിട്ടും അണുവിട തളർന്നില്ല. കട്ടക്ക് കൂടെ നിന്ന കുടുംബവും പാർടിയുമാണ് തന്റെ ഊർജമെന്നും ശാജി പറഞ്ഞു.
മുഖ്യമന്ത്രിക്കും മകൾക്കും മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി സി എം രവീന്ദ്രനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് തനിക്കെതിരെ കള്ളക്കേസ് എടുത്തത്. സ്‌കൂൾ സൊസൈറ്റിയുടെ ആ കാലയളവിലെ നീക്കിയിരിപ്പ് സംഖ്യയായ 35 ലക്ഷം രൂപ തനിക്ക് കോഴയായി നൽകിയെന്ന് വ്യാഖ്യാനിച്ചാണ് ഡിവൈഎസ്‌പി തനിക്കെതിരെ കേസെടുത്തത്. നീക്കിയിരിപ്പ് സംഖ്യ സൊസൈറ്റിയുടെ തന്നെ പണമാണ്. ഏതൊരു ബാങ്കിലും സൊസൈറ്റിയിലും ഉപയോഗിക്കുന്ന സാങ്കേതിക വാക്കിനെ പിടിച്ചാണ് തനിക്കെതിരെ കേസുമായി മുന്നോട്ട് പോയത്. ഇത്തരമൊരു കേസ് കോടതിയുടെ മുറ്റത്ത് പോലും എത്തില്ലെന്ന് അറിഞ്ഞിട്ടും തന്നെ മനഃപൂർവം താറടിക്കാനും പ്രതിയാക്കാനും നോക്കുകയായിരുന്നുവെന്നും ശാജി കൂട്ടിച്ചേർത്തു.
Keywords: Kannur, Kerala, Politics, News, KM Shaji, Assault, Accuse, Muslim League, Case, Investigation, KM Shaji slams former DYSP who accused in assault case.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.