Launch | മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രിവിലേജ് കാർഡ് ലോഞ്ച് നടന്നു

 
KMCC Kannur District Committee launches privilege card
KMCC Kannur District Committee launches privilege card

Photo: Arranged

● വയനാട് ദുരന്തത്തിൽ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു.
● കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എംഎസ്എഫ് ഭാരവാഹികളെ അനുമോദിച്ചു.

കണ്ണൂർ: (KVARTHA) മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡന്റ് പി.എ.വി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി സ്വാഗതം അർപ്പിച്ചു.

വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കണ്ണൂർ ജില്ലയിലെ വൈറ്റ് ഗാർഡ് അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കണ്ണൂർ സർവകലാശാലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എംഎസ്എഫ് ഭാരവാഹികളെയും അനുമോദിച്ചു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ ജില്ലാ ഭാരവാഹികളായ അഡ്വ. കെ. എ. ലത്തീഫ്, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, എൻ കെ റഫീഖ് മാസ്റ്റർ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി. സി. നസീർ, എംഎസ്എഫ് ജില്ലാ സെക്രട്ടറി കെ പി റംഷാദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി. പി. വി അബ്ദുല്ല, എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി മൂസ ഹാജി, ഗ്ലോബൽ കെഎംസിസി ജില്ലാ ചെയർമാൻ ടി പി അബ്ബാസ് ഹാജി, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മണിയൂർ, മസ്കറ്റ് കെഎംസിസി ഭാരവാഹികളായ കെ പി അബ്ദുൽ കരീം ഹാജി, അഷറഫ് കായക്കൂൽ, അബ്ദുള്ളക്കുട്ടി തടിക്കടവ്, ബഷീർ കണ്ണപുരം, കെ മൊയ്തു, മുഹമ്മദ് മാട്ടൂൽ, അലി മങ്കര, കെ എസ് ഷാജഹാൻ, ബഷീർ കൊടിയിൽ, മുഹമ്മദ് പന്നിയൂർ കെ. കെ. റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

#KMCC #Kannur #PrivilegeCard #Launch #Kerala #India #MuslimLeague #WhiteGuard #MSF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia